Friday February 21st, 2020 - 8:28:am
topbanner

പ്രളയ ജലത്തില്‍ നിന്ന് കുടിവെള്ളം തയ്യാറാക്കാം : എളുപ്പ മാര്‍ഗം ഇതാ

princy
പ്രളയ ജലത്തില്‍ നിന്ന്  കുടിവെള്ളം  തയ്യാറാക്കാം  :  എളുപ്പ  മാര്‍ഗം ഇതാ

നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ പ്രളയ ജലത്തില്‍ നിന്ന് കുടിവെള്ളം തയ്യാറാക്കാവുന്നതാണ്. അതിനായി 15 ലിറ്റര്‍ ശേഷിയുള്ള വൃത്തിയുള്ള ഒരു ബക്കറ്റ് എടുക്കുക. അതില്‍ 10 ലിറ്റര്‍ വെള്ളംനിറക്കുക. അതിലേക്കു 1 ടീസ്പൂണ്‍ കാരം (ആലം) ചേര്‍ക്കുക.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതിനു ശേഷം, അര ടീസ്പൂണ്‍ ചുണ്ണാമ്പ് ചേര്‍ക്കുക. വൃത്തിയുള്ള ഒരു കമ്പ് ഉപയോഗിച്ച് ഒരു മിനിറ്റ് നേരം നന്നായി ഇളക്കുക. പിന്നീട് 5 മിനിറ്റ് പതിയെ ഇളക്കുക.ശേഷം ബക്കറ്റ് 30 മിനിറ്റ് അനക്കാതെ വെക്കുക. വൃത്തിയുള്ള ഒരു തോര്‍ത്ത് ഉപയോഗിച്ച് തെളിഞ്ഞ വെള്ളം അരിച്ച ശേഷം മറ്റൊരു ബക്കറ്റിലേക്കു മാറ്റുക.

തയ്യാറാക്കി വെച്ചിട്ടുള്ള 1% വീര്യമുള്ള ക്ളോറിന്‍ ദ്രാവകത്തില്‍ നിന്ന് 20 മില്ലി ലിറ്റര്‍ അരിച്ചെടുത്ത വെള്ളത്തിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. 30 മിനിറ്റ് ബക്കറ്റ് മൂടി വെച്ച ശേഷം ഈ വെള്ളം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കാവുന്നതാണ്. ഈ വെള്ളത്തിലെ ക്ലോറിന്റെ അളവ് ലിറ്ററില്‍ 0.2 മുതല്‍ 0.5 മില്ലി ഗ്രാം ആയിരിക്കേണം.

ഒരു ശതമാനം വീര്യമുള്ള ക്ലോറിന്‍ ദ്രാവകം തയ്യാറാക്കുന്ന വിധം:

ഒരു ലിറ്റര്‍ ശേഷിയുള്ള പ്ലാസ്റ്റിക് പാത്രത്തിലേക്ക് കുറച്ചു വെള്ളം ഒഴിക്കുക. 9 ടീസ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍ ചേര്‍ക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിക്കുക. വെള്ളം ഒഴിച്ച് ഇതിനെ ഒരു ലിറ്റര്‍ ദ്രാവകം ആക്കുക.

10 മിനിറ്റ് നേരത്തേക്ക് അനക്കാതെ ഭദ്രമായി മൂടി വയ്ക്കുക. തെളിഞ്ഞ ക്ളോറിന്‍ ദ്രാവകം നിറമുള്ള ഗ്ളാസ് കുപ്പിയില്‍ ഒഴിച്ച സൂര്യപ്രകാശം ഏല്‍ക്കാത്തതും ഈര്‍പ്പമില്ലാത്തതും ആയ സ്ഥലത്ത് നന്നായി അടച്ച് സൂക്ഷിക്കുക. ക്ലോറിന്‍ ദ്രാവകം ഓരോ ദിവസവും പുതിയതായി തയ്യാറാക്കുക.

ഡിസിഎസ് ബ്ലീച്ച് ലായനി തയ്യാറാക്കാം

പത്ത് ലിറ്റര്‍ വെള്ളത്തിൽ രണ്ടോ മൂന്നോ ടീസ്പൂണ്‍ അലക്ക് കാരവും 150 ഗ്രാം ബ്ലീ്ച്ചിങ് പൗഡറും ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കുക. ഈ മിശ്രിതത്തില്‍ ആവശ്യാനുസരണം വെള്ലം ചേര്‍ത്ത് നന്നായി ഇളക്കുക. പത്ത് മിനുട്ട് അനക്കാതെ വെക്കുക. മുകളിലെ തെളിഞ്ഞ ലായനി മറ്റൊരു ബക്കറ്റിലേക്ക് ഒഴിക്കുക. ഈ ലായനി വീടിന്റെ തറ, ഭിത്തി, മറ്റ് പ്രതലങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവ അണുവിമുക്തമാക്കാന്‍ ഉപയോഗിക്കാം.

English summary
Drinking water can be prepared from flood water
topbanner

More News from this section

Subscribe by Email