Thursday December 12th, 2019 - 6:51:am
topbanner

പാമ്പുകടിയേറ്റാൽ ഈ കാര്യങ്ങൾ ചെയ്യരുത്

princy
പാമ്പുകടിയേറ്റാൽ ഈ കാര്യങ്ങൾ ചെയ്യരുത്

പാമ്പുകടിയേറ്റ് വയനാട്ടിൽ സ്കൂൾ വിദ്യാർത്ഥിനി മരിക്കാനിടയായത് ചികിത്സ കിട്ടാൻ വൈകിയതു മൂലമെന്നാണ് റിപ്പോർട്ട്.ഏറെ ഞെട്ടലോടെയാണ് കേരളം ഈ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യ്തത്.അത്തരത്തിൽ ഒരാൾക്ക് പാമ്പുകടിയേറ്റാൽ ചില കാര്യങ്ങൾ ചെയ്യാതിരിക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം. ഇന്ത്യയില്‍ കാണപ്പെടുന്ന ചുരുക്കം ചില പാമ്പുകള്‍ മാത്രമേ മനുഷ്യരുടെ ജീവന് ആപത്തുണ്ടാക്കുന്നുള്ളൂ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 bitten by a snakeമൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, അണലി, ചുരുട്ട മണ്ഡലി എന്നീ വിഷപ്പാമ്പുകളുടെ കടിമൂലമാണ് ഇന്ത്യയില്‍ കൂടുതലായും മരണങ്ങള്‍ ഉണ്ടാകുന്നത്.

bitten by a snakeഎന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനു സമയം ലഭിക്കാതെ പലര്‍ക്കും മരണം സംഭവിക്കുന്നത് ഭയം കാരണമാണ്. ഭയത്തെ അകറ്റുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. പ്രാഥമിക ചികിത്സ നൽകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവിഷമാണെന്നും ഡോക്ടർമാർ പറയുന്നു. 

bitten by a snake

*പാമ്പുകടിയേറ്റ ഭാഗത്തെ മുറിവിലൂടെ രക്തം വലിച്ചെടുക്കാന്‍ ശ്രമിക്കുകരുത്

*വിഷമേറ്റ ഭാഗത്തെ രക്തം മുറിവ് വലുതാക്കി ഒഴുക്കിക്കളയാനായി വീണ്ടും കത്തിയോ ബ്ലേഡോ വച്ച് മുറിക്കരുത്

*മുറിവിനു മുകളിലായി തുണിയോ കയറോ മുറുക്കി കെട്ടരുത്. ഇത് രക്തയോട്ടം തടസപ്പെടുത്തി കോശങ്ങള്‍ നശിപ്പിക്കുന്നതിനിടയാക്കും.

*തുണി കെട്ടുന്നുണ്ടെങ്കില്‍ തന്നെ ഒരു വിരല്‍ കടന്നുപോകേണ്ട അത്ര അയഞ്ഞു വേണം കെട്ടാന്‍. ഇല്ലെങ്കില്‍ രക്തസ്രവം നിലക്കും.

*കുടിക്കാന്‍ മധുരപാനീയങ്ങളോ മദ്യമോ നല്‍കരുത്

* മരുന്നുകളോ ഇലകളോ മുറിവില്‍ കെട്ടിവയ്ക്കരുത്

*വിഷമിറങ്ങാന്‍ മൂത്രം പ്രതിവിധിയാണെന്നു പറഞ്ഞ് ചിലര്‍ അങ്ങനെ ചെയ്യാറുണ്ട്. എന്നാല്‍ ഇത് തെറ്റായ ധാരണയാണ്.

*പാമ്പുകടിയേറ്റ ആള്‍ അധികം നടക്കാനോ ഓടാനോ പാടില്ല. *മുറിവേറ്റ ഭാഗത്ത് പൊള്ളലേല്‍പ്പിക്കരുത്.

*പാമ്പുകടിയേറ്റ ആളുടെ ശരീരം അധികം ഇളക്കരുത്

Read more topics: snake, bitten,
English summary
Don't do these things if you get bitten by a snake
topbanner

More News from this section

Subscribe by Email