Monday June 1st, 2020 - 8:51:am

കോവിഡ് - 19: പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

NewsDesk
 കോവിഡ് - 19: പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുക. 20 സെക്കന്റോളം കൈകള്‍ കഴുകണം. സോപ്പും വെള്ളവും ലഭ്യമായില്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായയും അടച്ചുപിടിക്കുക കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളില്‍ തൊടരുത് പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് കര്‍ശനമായി ഒഴിവാക്കുക പനിയുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ ഉപ യോഗിക്കാതിരിക്കുക ആളുകള്‍ കൂടുതലായി ഒത്തുചേരാനിടയുള്ള മേളകള്‍, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങിയവയില്‍ നിന്നും പരമാവധി വിട്ടുനില്‍ക്കുക അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക മാംസവും മുട്ടയും നന്നായി പാചകം ചെയ്ത ശേഷം മാത്രമേ കഴിക്കാവൂ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പാതി വേവിച്ചവ കഴിക്കരുത്. വേവിക്കാത്ത മാംസം, പാല്‍, മൃഗങ്ങളുടെ അവയവങ്ങള്‍ എന്നിവ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. പാചകം ചെയ്തതും ചെയ്യാത്തതുമായ മാംസം, മുട്ട, പാല്‍ എന്നിവ ഒരുമിച്ച് സൂക്ഷിക്കുന്നത് ക്രോസ് കണ്ടാമിനേഷന്‍ എന്ന അവസ്ഥയ്ക്ക് ഇടയാക്കും. അതുവഴി രോഗാണുക്കള്‍ പടരാന്‍ സാധ്യതയുണ്ടെന്ന തിനാല്‍ ആ രീതി ഒഴിവാക്കണം.

വളര്‍ത്തുമൃഗങ്ങളുമായിപ്പോലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരി ക്കാതെ അടുത്തിടപഴകരുത്. രാജ്യാന്തര യാത്രകള്‍ ചെയ്യുന്നവര്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം പനി, കടുത്ത ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസതടസ്സം, അസാധാരണമായ ക്ഷീണം എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ നടത്താതെ ഉടന്‍ ഡോക്ടറെ കാണുക തെറ്റായതും തെറ്റിദ്ധാരണയുളവാക്കുന്നതുമായ സന്ദേശങ്ങള്‍ ഒരു കാരണവശാലും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കരുത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണം. പരിഭ്രാന്തിയല്ല, ജാഗ്രതയാണ് വേണ്ടത്.

മാസ്‌ക് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍;

അവശ്യഘട്ടങ്ങളില്‍ മാത്രമേ മാസ്‌ക് ധരിക്കേണ്ടതുള്ളൂ. പനി, മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങ ളുള്ളവരും രോഗികളെ പരിചരിക്കുന്നവരും മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയാകും. മാസ്‌ക് ധരിക്കുന്നതിനു മുമ്പ് സോപ്പും വെള്ളവും അല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക.
മൂക്കും വായയും മറയുന്ന വിധത്തില്‍ മാസ്‌ക് ധരിക്കണം. മാസ്‌കിനും മുഖത്തിനുമിടയില്‍ വിടവില്ല എന്ന് ഉറപ്പുവരുത്തുക.

മാസ്‌കില്‍ തൊടരുത്. തൊട്ടാല്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം.
ഈര്‍പ്പമോ നനവോ ഉണ്ടെങ്കില്‍ മാസ്‌ക് ഉടന്‍ മാറ്റുക. മാസ്‌കിന്റെ മുന്‍ഭാഗത്ത് സ്പര്‍ശിക്കാതെ പിന്നില്‍ നിന്നാണ് മാറ്റേണ്ടത്.

അഴിച്ചുമാറ്റിയ മാസ്‌ക് അലക്ഷ്യമായി വലിച്ചെറിയാതെ മൂടിയുള്ള വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുക. അതിലേക്ക് ഒരു ശതമാനം ബ്ലീച്ച് ലായനി (ഒരു ലിറ്റര്‍ വെള്ളത്തില്‍ 33 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ ലയിപ്പിച്ചുണ്ടാക്കുന്ന ലായനി) ഒഴിച്ച് അണുവിമുക്തമാക്കുക. അതിനുശേഷം കത്തിച്ചു കളയുകയോ കുഴിച്ചുമൂടുകയോ ചെയ്യുക.
ഒരിക്കല്‍ ഉപയോഗിച്ച മാസ്‌ക് വീണ്ടും ഉപയോഗിക്കരുത്.

Read more topics: corona virus , Thrissur,
English summary
Covid - 19: Defensive measures
topbanner

More News from this section

Subscribe by Email