ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് വോട്ട് ചെയ്തപ്പോള്‍ ജി. സുധാകരന് എത്തിനോക്കിയന്നെ പരാതിയുമായി യുഡിഎഫ് രംഗത്ത്. യുഡിഎഫിന്റെ പരാതിയില്‍ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
അച്യുതാനന്ദനും കുടുംബവും വോട്ടു ചെയ്യുമ്പോള്‍ അമ്പലപ്പുഴ സ്ഥാനാര്‍ഥിയായ ജി സുധാകരന് എത്തിനോക്കുകയായിരുന്നു. വൈകിട്ട് നാലു മണിക്കാണ് വി.എസും കുടുംബവും പറവൂര്‍ ഗവ സ്കൂളില്‍ വോട്ടു ചെയ്യാന്‍ എത്തിയത്.
വിഎസിനും മകനും ഒപ്പം പോളിങ് ബൂത്തില്‍ എത്തിയ സുധാകരന് വോട്ടു ചെയ്യുന്നത് എത്തി നോക്കിയെന്നാണ് പരാതി. വി.എസിന്റെ ഭാര്യ വസുമതി വോട്ടു ചെയ്യാന്‍ പോകുമ്പോള്‍ രണ്ടാം നമ്പര്‍ എന്നു പറഞ്ഞതായി യുഡിഎഫ് നല്കിയ പരാതിയില്‍ പറയുന്നു.
കേരളത്തില്‍ ആദ്യമായി ഭിന്നലിംഗത്തില്പ്പെട്ടയാള് വോട്ടവകാശം വിനിയോഗിച്ചു
ദോഷം മാറ്റാന്‍ പൂജ; ലൈംഗിക പീഡനം നടത്തി 31 ലക്ഷം തട്ടിയ അധ്യാപന് അറസ്റ്റില്‍