പാലക്കാട്:ലോക്സഭാ തെരഞ്ഞെടുപ്പില്‍ വൻ തിരിച്ചടിയാണ് എൽ ഡിഎഫിന് നേരിടേണ്ടി വന്നത്. ഒരുകാലത്ത് പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളായിരുന്ന മണ്ഡലങ്ങൾ പോലും പാർട്ടിയെ കൈവിട്ടു. ആലത്തൂര്‍ മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് വിജയിച്ചത്.1,58968 വോട്ടുകള്‍ക്കാണ് പികെ ബിജുവിനെ രമ്യ പരാജയപ്പെടുത്തിയത്.ആലത്തൂര്‍ മണ്ഡലത്തില്‍ 5,33815 വോട്ടുകളാണ് രമ്യയ്ക്ക് ലഭിച്ചത്. പികെ ബിജുവിന് 3,74847 വോട്ടുകളും ലഭിച്ചു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ചുവപ്പ് കോട്ടകളായ ആലത്തൂരും തരൂരും കൊല്ലങ്കോടും ബിജുവിനെ കൈവിട്ടതോടെയാണ് രമ്യക്ക് ഇത്രയും വലിയ വോട്ടിന്റെ വിജയം കണ്ടെത്താനായത്.മണ്ഡലത്തിലെ ഒരു ബൂത്തില്‍ പികെ ബിജുവിന് ഒരു വോട്ടും നേടാനായില്ല. നെല്ലിയാമ്പതി പഞ്ചായത്തിലുള്ള 138ാം ബൂത്തിലാണ് ബിജുവിന് ഒരു വോട്ട് പോലും ലഭിക്കാതിരുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് പോലും ഇവിടെ നിന്ന് രണ്ട് വോട്ടുകള്‍ ലഭിച്ചിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയായ കൃഷ്ണന്‍കുട്ടി കുനിശേരിക്കാണ് 2 വോട്ട് ലഭിച്ചത്.രമ്യ ഹരിദാസിന് 32 വോട്ടാണ് ഈ ബൂത്തില്‍ ലഭിച്ചത്. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്താണ് നെല്ലിയാമ്പതി .കോട്ടകളായ പാലക്കാടും ആലത്തൂരും കൈവിട്ടതിനെ കുറിച്ച് പഠിക്കുന്നതിന് വേണ്ടി പ്രത്യേക സമിതിയെ നിയോഗിക്കുവാന്‍ ഒരുങ്ങുകയാണ് സിപിഐഎം.