Wednesday September 30th, 2020 - 9:40:am

‘നെല്ലറയുടെ നാട്’ തങ്ങളെ കൈവിടുമോ..? ആശങ്കയിൽ ഇടതുപക്ഷം

princy
‘നെല്ലറയുടെ നാട്’ തങ്ങളെ കൈവിടുമോ..? ആശങ്കയിൽ ഇടതുപക്ഷം

പാലക്കാട്:തെരഞ്ഞെടുപ്പ് ചൂടും പാലക്കാടിൽ അൽപ്പം കനത്തിൽ തന്നെയാണ്. ഇത്തവണ  ശക്തമായ പോരാട്ടമാണ് പാലക്കാട് അരങ്ങേറുക. പാലക്കാട്, മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, പട്ടാമ്പി എന്നീ നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പാലക്കാട് ലോകസഭാ മണ്ഡലം.പരമ്പരാഗതമായി ഇടതുപക്ഷത്തിനൊപ്പം നിന്ന ചരിത്രമാണ് പാലക്കാടിനുള്ളത്.എന്നാൽ ഇത്തവണ ചരിത്രം വഴിമാറുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

‘ജയ്‌ഹോ’ എന്ന പേരില്‍ ജില്ലയില്‍ നടത്തിയ പദയാത്രയിലൂടെ ഉള്‍ഗ്രാമങ്ങളില്‍ സജീവമാക്കിയ പാര്‍ട്ടി സംവിധാനങ്ങളുടെ കരുത്തുമായാണു യുഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീകണ്ഠന്‍ വോട്ടു ചോദിക്കുന്നത്. സി .പി. എമ്മിൽ നിന്നുപോലും നിരവധി പ്രവർത്തകരാണ് യു.ഡി.എഫിലേക്ക് ചേക്കേറുന്നത്. 2014ലെ ഒരുലക്ഷം വോട്ടിന്റെ ഭൂരിപക്ഷം പറഞ്ഞ് അഹങ്കരിച്ചിരുന്ന ഇടതുപക്ഷത്തിന് തുടക്കം മുതലേ ചുവടുകള്‍ പിഴച്ചു. ശ്രീകണ്ഠന്റെ ജയ്‌ഹോ പദയാത്രയെ മറികടക്കാന്‍ മറ്റൊന്നും പാര്‍ട്ടിക്ക് ചെയ്യാനായില്ല. ഗ്രൂപ്പ് വ്യത്യാസം മറികടന്ന് ശ്രീകണ്ഠനു വേണ്ടി അണികള്‍ ഒരേസ്വരത്തില്‍ വോട്ടുചോദിക്കുന്നതു കണ്ട് ഇടതുനേതാക്കള്‍ പോലും അന്തംവിട്ടു നില്‍ക്കുന്ന സ്ഥിതിയാണ്.

 രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാനെത്തുന്നതും ശ്രീകണ്ഠനു കരുത്തായിട്ടുണ്ട്. ജയ്‌ഹോ പര്യടനം നടത്തിയതിനാല്‍ തന്നെ പ്രചരണത്തിലും എല്‍ഡിഎഫ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെക്കാള്‍ ബഹുദൂരം മുന്നിലാണ് ശ്രീകണ്ഠന്‍. ആദിവാസി ന്യൂനപക്ഷ വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് പാലക്കാട്. ഈ വിഭാഗങ്ങളുടെ വോട്ട് യുഡിഎഫിനാകുമെന്ന വിലയിരുത്തലുമുണ്ട് ഇത്തവണ. ഇതോടെ ‘നെല്ലറയുടെ നാട്’ തങ്ങളെ കൈവിടുമോയെന്ന ആശങ്ക യിലാണ്   ഇടതുപക്ഷം  

ജില്ലയില്‍ സി.പി.എമ്മിനും നേതാക്കള്‍ക്കുമെതിരേ ഉയര്‍ന്ന ആരോപണങ്ങളും സി.പി.എമ്മും സി.പി.ഐ.യുമായി നാലഞ്ച് കേന്ദ്രങ്ങളിലെങ്കിലുമുള്ള സ്വരചേര്‍ച്ചയില്ലായ്മയും എല്‍ഡിഎഫിന് മണ്ഡലത്തില്‍ തിരിച്ചടിയാകുമെന്നാണ് വിവരം. ബി.ജെ.പിയ്ക്ക് പാര്‍ട്ടിസംവിധാനമുണ്ടെങ്കിലും എന്‍.ഡി. എ. സംവിധാനം ശക്തമല്ലാത്തും ശ്രീകണ്ഠനു മുതല്‍ക്കൂട്ടാണ്. ഇത്തവണ ശക്തമായ ജനപിൻതുണയോടെയാണ് വി.കെ ശ്രീകണ്ഠൻ പാലക്കാടിന്റെ മണ്ണിൽ ജനവിധി തേടുന്നത് . ജില്ലയിൽ ജയ്‌ഹോ പദയാത്ര സൃഷ്ട്ടിച്ച തരംഗം വോട്ടാവുമെന്ന പ്രതീക്ഷയിലാണ് യു .ഡി .എഫ്.

 

English summary
vk Sreekantan election campaign success in palakkad
topbanner

More News from this section

Subscribe by Email