Saturday January 16th, 2021 - 2:16:pm

ആയിക്കര കടപ്പുറത്ത് ആവേശത്തിരമാലകൾ തീർത്ത് കെ.സുധാകരൻ

NewsDesk
ആയിക്കര കടപ്പുറത്ത്  ആവേശത്തിരമാലകൾ തീർത്ത് കെ.സുധാകരൻ

കണ്ണൂർ: ആയിക്കര കടപ്പുറത്ത് ആവേശത്തിരമാലകൾ തീർത്ത് കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് പര്യടനം. രാവിലെ 6.30 ന് ആയിക്കരയിൽ എത്തിച്ചേരുമ്പോൾ ജനനായകനെ സ്വീകരിക്കാൻ ഒട്ടേറെ പാർട്ടിപ്രവർത്തകരും പൊതുജനങ്ങളും അവിടെ ഉണ്ടായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആയിക്കരയിൽ ഫിഷ്മാർക്കറ്റിലെ തൊഴിലാളികളും, പാർട്ടി പ്രവർത്തകരും പടക്കം പൊട്ടിച്ചും, ഹാരാർപ്പണം നടത്തിയും ആവേശപൂർവ്വം കെ. സുധാകരനെ സ്വീകരിച്ചു.

ഫിഷ് മാർക്കറ്റ് മുഴുവൻ നടന്ന് മുഴുവനാളുകളെയും കണ്ട് വോട്ടഭ്യർത്ഥിച്ചശേഷം ഹാർബർ സന്ദർശിച്ചു. ഹാർബറിന്റെ ഭാഗത്തേക്ക് നടക്കുമ്പോൾ പരിചിതമുഖങ്ങളിൽ ഒരാളായ മുസ്തഫ ഓടി വന്ന് നിങ്ങൾ ലക്ഷം ഭൂരിപക്ഷത്തിന് ജയിക്കും സുധാകരേട്ടാ എന്ന് പറഞ്ഞ് ഹസ്തദാനം ചെയ്തത് കൂടെ ഉള്ളവരിൽ ആവേശം പകർന്നു.

പാർട്ടിപ്രവർത്തകർ ഒരുക്കിയ മൈക്ക് ഉപയോഗിച്ച് മാർക്കറ്റിന്റെ സമീപത്ത് നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്തു. കഴിഞ്ഞ ദിവസം ഫിഷ് മാർക്കറ്റിൽ പൊതുവേ തിരക്ക് കൂടിയ ദിവസങ്ങളിലൊന്നായിരുന്നു. നേതാക്കളായ അഡ്വ. ടി.ഒ. മോഹനൻ,സി.സമീർ,എം.സി. ശ്രീജ,ടി.സി.താഹ, ടി.കെ. നൗഷാദ്, കെ.കമറുദ്ദീൻ അമൃതാരാമകൃഷ്ണൻ, എം. ഷംന, തുടങ്ങിയവരും സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.

k sudhakaran kannur loksabha election 2019

പ്രഭാതത്തിലെ ആയിക്കര സന്ദർശനത്തിനു ശേഷം8:30 ന് വീട്ടിൽ തിരിച്ചെത്തിയ സ്ഥാനാർത്ഥി പ്രഭാതഭക്ഷണത്തിനു ശേഷം വീട്ടിലെത്തിച്ചേർന്ന പാർട്ടിപ്രവർത്തകരോട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച നടത്തി. തുടർന്ന് ശിക്ഷക്സദനിൽ നടന്ന കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിലും പങ്കെടുത്തതിന് ശേഷം അമലഭവനും, പ്രത്യാശഭവനും, സേവാശ്രമവും സന്ദർശിച്ചു.

അതിന് ശേഷം പടന്നപ്പാലത്തും,ഉരുവച്ചാലിലും,എടച്ചേരി,ചാലാട് അഴീക്കോട് പൊയ്തുംകടവ് തുടങ്ങിയ സ്ഥലങ്ങളിൽ കുടുംബയോഗത്തിലും സന്ധ്യക്ക് ശേഷം വിവിധ പ്രദേശങ്ങളിൽ പൗര പ്രമുഖരെയും സന്ദർശിച്ച് കഴിഞ്ഞ ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനം കെ.സുധാകരൻ പൂർത്തിയാക്കി.

കെ. സുധാകരന്റെ നാളത്തെ (25-03-2019) പര്യടന പരിപാടി.

രാവിലെ 8.30ന് ജയന്ത്‌ലാല്‍ അനുസ്മരണം, പയ്യാമ്പലം.

9.00ന് മൈബ്രാ കമ്പനി ചെട്ടിപ്പിടിക

9.30 മില്‍മ പൊടിക്കുണ്ട്.

9.40 ജേബീസ് കോളേജ്, പള്ളികുളം.

9.50 ന് കസ്തൂര്‍ബ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍,ചിറക്കല്‍.

10.00ന് വാസുലാല്‍ കമ്പനി

10.15ന് മസ്‌ക്കോട്ട് കമ്പനി.

10.30 ന് നവീകരിച്ച മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളോടൊപ്പം.

11.00 നീര്‍ക്കടവ് അരയസമാജം

11.15ന് അഴിക്കല്‍ നെറ്റ് ഫാക്ടറി, അഴിക്കല്‍.

11.30ന് സില്‍ക്ക് അഴീക്കല്‍

11.45ന് വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്, വളപട്ടണം.

12.00ന് താജുല്‍ ഉലും ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വളപട്ടണം.

12.15ന് അറബിക്ക് കോളേജ്, പാപ്പിനിശ്ശേരി.

12.30ന് കോട്ടക്കുന്ന് അറബിക്ക് കോളേജ്.

1.00ന് ഇന്‍ഡസ് വര്‍ക്ക്‌ഷോപ്പ്,ബാലന്‍ കിണര്‍

1.30ന് ദാറുല്‍ അസ്‌നത്ത് കോളേജ്, നാറാത്ത്,

1.45ന് ചിറക്കൽ തുരുത്തി, അത്താഴകുന്ന്.

2.00ന് കക്കാട് സ്പിന്നിംങ്ങ് മില്ലിലും,
തുടർന്ന് കുടുംബയോഗങ്ങളിൽ പങ്കെടുത്തും പൗരപ്രമുഖരെ സന്ദർശിക്കാനും പരിപാടി ക്രമീകരിച്ചിട്ടുണ്ട്.

English summary
k sudhakaran kannur loksabha election 2019
topbanner

More News from this section

Subscribe by Email