കണ്ണൂർ:നടപ്പാക്കിയ വികസനങ്ങളുടെ ലഘുവിവരണവുമായി എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി.കെ.ശ്രീമതിയുടെ അഞ്ചാം നാളിലെ പൊതുപര്യടനത്തിന് അഞ്ചരക്കണ്ടിയിലെ തലമുണ്ടയിൽ നിന്ന് തുടക്കമായി . കണ്ണൂരിന്റെ എം.പി. എന്നനിലയിൽ നടപ്പാക്കിയ വികസനപദ്ധതികൾ ജനങ്ങൾക്ക് മുന്നിൽ നിരത്തിയാണ് വോട്ടഭ്യർത്ഥിച്ചത്.രാവിലെ ഒമ്പതിന്
തലമുണ്ട വായനശാല പരിസരത്തു നിന്നാണ് ബുധനാഴചത്തെ പൊതു പര്യടനം ആരംഭിച്ചത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
വായനശാലക്ക് സമീപം ഓർമമരവും നട്ടു. സ്ഥാനാർത്ഥിയുടെ ചിത്രം പതിച്ച പ്ലക്കാർഡുകളും കൊടിക്കൂറകളു മായി മുത്തുക്കുടകളുടെയും ചെണ്ട, ബാൻഡ് മേളത്തിന്റെയും അകമ്പടിയോടെ മുദ്രാവാക്യം വിളിച്ചും പടക്കംപൊട്ടിച്ചുമായിരുന്നു ഓരോ കേന്ദ്രത്തിലെയും വരവേൽപ്പ്.കാഞ്ഞിരോട് തെരു, പടന്നോട്ട്, കൈപ്പയ്ക്കൽ മെട്ട, കാനച്ചേരി, വലിയന്നൂർ നോർത്ത്, ആയങ്കി, ചേലോറ വായനശാല, കണ്ടമ്പേത്ത് പാലം, കാപ്പാട് എന്നിവിടങ്ങളിലായിരുന്നു ഉച്ചവരെയുള്ള സ്വീകരണം. തുടർന്ന് വിദ്യാലയങ്ങൾ സന്ദർശിച്ച് കന്നിവോട്ടർമാരെ കണ്ടു.
വൈകിട്ട് സത്രത്തിൽ നിന്നാണ് പര്യടനം പുനരാരംഭിച്ചു. 16 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം രാത്രി മഞ്ചപ്പാലത്ത് സമാപിച്ചു.സ്ത്രീകളും കുട്ടികളുമുൾപ്പെടെ വൻ ജനാവലി ഓരോ കേന്ദ്രത്തിലും സ്വീകരിക്കാനെത്തി. മേയർ ഇ.പി.ലത, എൽഡിഎഫ് ജില്ലാ കൺവീനർ കെ.പി.സഹദേവൻ, നേതാക്കളായ എൻ.ചന്ദ്രൻ, പി.കെ.ശബരീഷ് കുമാർ, എം.ഷാജർ, വെള്ളോറ രാജൻ, കെ.പി.പ്രശാന്ത്, യു ബാബു ഗോപിനാഥ്, സി.കെ.ദാമോധരൻ വേലിക്കാത്ത് ഉത്തമൻ , അസ് ലം പിലാക്കീൽ, എം ഗംഗാധരൻ, കെ ബാലകൃഷ്ണൻ, ഹമീദ് ഇരിണാവ്, കെ കെ രജിത്ത് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ച് സംസാരിച്ചു.വ്യാഴാഴ്ച മട്ടന്നൂർ മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ എട്ടിന് കൂടാളി പൂവത്തൂരിൽ ആരംഭിച്ച് രാത്രി എട്ടിന് പെരിഞ്ചേരിയിൽ സമാപിക്കും.