പാലക്കാട്: ഒടുവിൽ അണികളുടെയും പാലക്കാടിന്റെയും കാത്തിരിപ്പിന് പര്യവസാനമായി പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വി.കെ ശ്രീകണ്ഠൻ തിരിച്ചെത്തിയത് വിജയിക്കുമെന്ന ശുഭ പ്രതീക്ഷയോടെ തന്നെയായിരുന്നു . ആന്ധ്രയെ ഇളക്കിമറിച്ച വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പദയാത്രയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് 400ഓളം കിലോ മീറ്ററുകള്‍ നടന്ന് അദ്ദേഹം സംഘടിപ്പിച്ച കാല്നടയാത്രയാത്രക്ക് ലഭിച്ച സ്വീകാര്യത ഈ അവസരത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഏറെ ആവേശത്തോടെ ആണ് ജനങ്ങൾ പദയാത്രയില്‍ പങ്കെടുത്തത്. പാലക്കാട് ലോക്സഭയ്ക്ക് പുറമെ ആലത്തൂര്‍ ലോക്സഭയിലെ നാല് അസംബ്ലി മണ്ഡലങ്ങളും പൊന്നാനി ലോക്സഭയുടെ ഒരു അസംബ്ലി മണ്ഡലവും ഉള്‍പ്പെടെ 12 അസംബ്ലി മണ്ഡലങ്ങളും 80 പഞ്ചായത്തുകളും ഏഴ് നഗരസഭകളും സന്ദര്‍ശിക്കുകയും നൂറ് പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി പാര്‍ട്ടിക്കായി കഠിനാധ്വാനം ചെയ്തതിന്റെ ഫലമായാണ് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതെന്നാണ് ശ്രീകണ്ഠന്റെ വിശ്വാസം. ശ്രീകണ്ഠന്റെ സ്ഥാനാര്‍ഥിത്വവും ഏറെ പോരാട്ടങ്ങൾക്കൊടുവിൽ ഉണ്ടായതാണ്. 1990 ല്‍ എസ് എന്‍ കോളേജില്‍ പഠിക്കുമ്പോള്‍ കെ എസ് യു നേതാവായ ശ്രീകണ്ഠനും എസ് എഫ് ഐ –ഡി വൈ എഫ് ഐ സഖാക്കളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. അന്ന് എതിരാളിയായ ഒരുത്തന് സോഡാക്കുപ്പി പൊട്ടിച്ച് കുത്തിയത് കവിളിലാണ് കൊണ്ടത്. ആ മുറിവ് പല സ്റ്റിച്ചുകള്‍ ഇട്ടാണ് തുന്നിച്ചേര്‍ത്തത്.
മുഖത്തെ ആ മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല. അതിലേറെ മുറിവ് മനസിലുമുണ്ട്. അന്ന് വളര്‍ത്താല്‍ തുടങ്ങിയ താടി ഇനി വടിക്കണേല്‍ തന്നെ ആക്രമിച്ച പ്രസ്ഥാനത്തെ നേര്‍ക്കുനേര്‍ നിന്ന് പൊരുതി തോല്‍പ്പിക്കുന്ന ദിവസം വരണമെന്നായിരുന്നു ശപഥം. ആ അങ്കപ്പുറപ്പാടിലാണ് പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠനിപ്പോള്‍. ഇവിടെ സി പി എമ്മിന്റെ എം ബി രാജേഷിനോടാണ് ശ്രീകണ്ഠന് അങ്കം കുറിച്ചിരിക്കുന്നത്. നാട്ടില്‍ ഏത് പാര്‍ട്ടിക്കാരനാണെങ്കിലും ഒരത്യാവശ്യം ഉണ്ടായാല്‍ ഏത് സമയത്താണെങ്കിലും ശ്രീകണ്ഠന് അവിടെ എത്തിയിരിക്കും. ആശുപത്രിയില്‍ കൊണ്ടുപോകാനോ, മരണവീടോ, വിവാഹ ചടങ്ങോ എന്തുമാകട്ടെ പാര്‍ട്ടി നോക്കാതെ സഹായിക്കും. ആ നടപ്പിന് ചിലവാകുന്ന കാശ് കൂട്ടുകാരില്‍ നിന്നും കടംവാങ്ങി നല്‍കും. ജനങ്ങൾക്കിടയിൽ അവളിരൊളായി പ്രവർത്തിക്കുന്ന ശ്രീകണ്ഠന് തന്നെ വിജയിക്കുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്