Thursday August 6th, 2020 - 4:08:pm

തെരഞ്ഞെടുപ്പ് : നാമനിർദേശ പത്രികാ സമർപ്പണത്തിന് പടുകൂറ്റൻ പ്രകടനങ്ങൾ വിലക്കി കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ

princy
തെരഞ്ഞെടുപ്പ് : നാമനിർദേശ പത്രികാ സമർപ്പണത്തിന് പടുകൂറ്റൻ പ്രകടനങ്ങൾ വിലക്കി കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ

കോട്ടയം: നാമനിർദേശ പത്രികാ സമർപ്പണത്തിന് പടുകൂറ്റൻ പ്രകടനം വേണമെന്നാവശ്യപ്പെട്ട പ്രവര്‍ത്തകരെ വിലക്കി കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ. ഇന്ന് രാവിലെ 12 ന് കളക്ടറേറ്റിൽ വൻ പ്രകടനമായി എത്തി വരണാധികാരിയായ ജില്ലാ കളക്ടർക്ക് മുന്നിൽ പത്രിക സമർപ്പിക്കണമെന്നായിരുന്നു പ്രവർത്തകരുടെ ആഗ്രഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാൽ, പൊരിവെയിലിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് പ്രകടനം നടത്തേണ്ട ആവശ്യമില്ലെന്ന നിലപാട് തോമസ് ചാഴിക്കാടൻ സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചു മടങ്ങിയ പ്രിയ സുഹൃത്ത് ഡി സി സി സെക്രട്ടറി കെ സി നായര്‍ക്ക് സൂര്യാഘാതം ഉണ്ടായ കാര്യം ചാഴികാടന്‍ പ്രവര്‍ത്തകരെ ഓര്‍മ്മിപിച്ചു .മണ്ഡലത്തിന്‍റെ ചുമതലയുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇത് അംഗീകരിച്ചിട്ടുണ്ട് .

 

English summary
Thomas chikadan restricted the party members from Great cheer up
topbanner

More News from this section

Subscribe by Email