കണ്ണൂർ: എൽ ഡി എഫ് സ്ഥാനാർത്ഥി ശ്രീമതി ടീച്ചർ തളിപ്പറമ്പ് മണ്ഡലത്തിൽ പൊതു പര്യടനം നടത്തി.തളിപ്പറമ്പ് വെള്ളിക്കീലിൽ നിന്നാണ് വോട്ടഭ്യർത്ഥിച്ചു കൊണ്ടുള്ള പൊതു പര്യടനം ആരംഭിച്ചത്. ജയിംസ് മാത്യു എം എൽ എ ഉദ്ഘാടനം ചെയ്തു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ബക്കളം, കൂവോട്, കീഴാറ്റൂർ, വെള്ളാവ്, ചുടല എന്നിവിടങ്ങിൽ ആവേശകരമായ സ്വീകരണം നൽകി. തുറന്ന വാഹനത്തിൽ ബൈക്കുകളുടെയും ബാന്റിന്റെയും അകമ്പടിയോടെയാണ് പര്യടനം നടന്നത്. രാവിലെ 7.30 ആരംഭിച്ച സ്വീകരണ കേന്ദ്രത്തിൽ ഉൾപ്പെടെ നൂറു കണക്കിന് ആളുകളാണ് ഉണ്ടായിരുന്നത്.
രാത്രി 8.00 മണിക്ക് ഇരുമ്പ് കല്ലിൻതട്ട് സമാപിച്ചു. ചെണ്ടമേള, പടക്കം മുദ്രാവാക്യവും, പ്ലക്കാർഡുകൾ തുടങ്ങിയവ എല്ലാ സ്വീകരണത്തിലും ഉണ്ടായിരുന്നു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എൽ ഡി എഫ് നേതാക്കളായ ബിജു കണ്ടക്കൈ, ടി.പ്രകാശൻ മാസ്റ്റർ, സി കെ ദാമോധരൻ, കരുണാകരൻ, പി പ്രശോഭ് തുടങ്ങിയവർ സംസാരിച്ചു.
നാളെ [മാർച്ച് 25] ഇരിക്കൂർ മണ്ഡലത്തിൽ പര്യടനം നടത്തും.
8:00 ഏരുവശ്ശി
8.20 പൂപ്പറമ്പ്
8.40 മിഡിലാക്കയം
9.00 വലിയ അരീക്കാമല
9.30 കുടിയാന്മല
10.00 കനകക്കുന്ന്
11.00 നടുവിൽ ടൗൺ
3.00 പോത്തുണ്ട്
3.20 കരുവഞ്ചാൽ
3.50 അശാൻ കവല
4.10 കാവും കുടി
4.30 നരിയൻ പാറ
4.50 ആലക്കോട്
5.10 അരങ്ങം
5.30 കാർത്തിക പും
6.00 മണക്കടവ്
6.30 ഉദയഗിരി
6.50 നെടുവോട്
7.10 രയരോം
7.30 പെരിങ്ങാല
7.50 കൂത്തമ്പലം ( സമാപനം)