കോട്ടയം:കാര്‍വെ – മനോരമ സര്‍വേ ഫലം പുറത്തുവന്നതോടെ താരങ്ങളായി കോട്ടയത്തെ യു ഡി എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനും ജോസ് കെ മാണിക്കും. സര്‍വെയില്‍ സംസ്ഥാനത്തെ 20 എം പിമാരില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച എം പിയായി തെരഞ്ഞെടുക്കപ്പെട്ടത് കോട്ടയത്തെ മുന്‍ എം പി ജോസ് കെ മാണിയാണ്.രണ്ടാം സ്ഥാനത്തെത്തിയ ആറ്റിങ്ങല്‍ എംപി എ സമ്പത്തിനെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ജോസ് കെ മാണിയുടെ മുന്നേറ്റം.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ ഇടതുപക്ഷത്തേക്കാള്‍ 10 ശതമാനത്തോളം വോട്ടുകളുടെ വ്യത്യാസത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന് വന്‍ വിജയം നേടുമെന്നാണ് ഇലക്ഷൻ സര്‍വ്വേഫലം.ഇടതുമുന്നണി സ്ഥാനാര്‍ഥി വി എന്‍ വാസവന് 39 ശതമാനവും തോമസ് ചാഴികാടന് 49 ശതമാനം വോട്ടുകളും ലഭിക്കുമെന്നാണ് സര്‍വേ വിലയിരുത്തല്‍.
സര്‍വേ ഫലം പുറത്തുവന്നതോടെ ആവേശത്തിലാണ് കോട്ടയത്തിലെ യു .ഡി .എഫ് അണികളും നേതാക്കളും .