Friday September 20th, 2019 - 9:59:pm
topbanner
Breaking News
jeevanam

'പ്രശാന്തിനെ സുഹൃത്തുക്കള്‍ വിളിച്ചിരുന്നത് ഗോവിന്ദച്ചാമി' : ലഹരിക്ക് പണം തികയാതെ വന്നതോടെയാണ് അവശയായ അമ്മൂമ്മയുടെ മാലയില്‍ കണ്ണുവയ്ച്ചു : അവസാനം കൊന്നത് ഇങ്ങനെ

princy
'പ്രശാന്തിനെ സുഹൃത്തുക്കള്‍ വിളിച്ചിരുന്നത് ഗോവിന്ദച്ചാമി' : ലഹരിക്ക് പണം തികയാതെ വന്നതോടെയാണ് അവശയായ അമ്മൂമ്മയുടെ മാലയില്‍ കണ്ണുവയ്ച്ചു : അവസാനം കൊന്നത് ഇങ്ങനെ

തൃശൂര്‍:പ്രശാന്ത് ബസില്‍ പണി ചെയ്തു നടന്നിരുന്ന കാലത്താണ് കേരളക്കരയെ ഞെട്ടിച്ച സൗമ്യയുടെ കൊലപാതകം നടന്നത്. ആ കേസില്‍ പിടിയിലായ ഗോവിന്ദച്ചാമിയെന്ന തമിഴനും ഒരു കൈ മാത്രമാണുണ്ടായിരുന്നത്. പ്രശാന്തിനെ സുഹൃത്തുക്കളും ഗോവിന്ദച്ചാമി എന്നു വിളിക്കാന്‍ തുടങ്ങി ക്രമേണ ഈ പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നതു തന്നെ.

മിക്കപ്പോഴും ലഹരി ഉപയോഗിക്കുന്ന ശീലമുള്ള ഇയാള്‍ ലഹരിക്ക് പണം തികയാതെ വന്നതോടെയാണ് അവശയായ അമ്മൂമ്മയുടെ മാലയില്‍ കണ്ണുവയ്ക്കുന്നത്. മാല കവരുന്നതിനുള്ള തക്കം നോക്കി നടന്ന ഇയാള്‍ വീട്ടില്‍ ആരുമില്ലായെന്ന് ഉറപ്പു വരുത്തി വീട്ടിനുള്ളില്‍ കടന്ന് മാലക്കുവേണ്ടി അമ്മൂമ്മയെ കൊലചെയ്യുകയായിരുന്നു.ലഹരിക്കടിപ്പെട്ടു കഴിഞ്ഞാല്‍ എന്ത് ഹീന കൃത്യവും ചെയ്യാന്‍ മടിക്കാത്ത സ്വഭാവമാണിയാളുടെത്.

സംഭവത്തിന്റെ തലേ ദിവസം വെസ്റ്റ് കൊരട്ടിയിലെത്തിയ പ്രശാന്ത് അന്ന് അവിടെ തന്നെ താമസിക്കുകയും പിറ്റേ ദിവസം അമ്മ തയ്യല്‍ ജോലിക്കായി പോയ സമയം ഇയാള്‍ അമ്മൂമ്മയെ കൊലപ്പെടുത്തി അമ്മൂമ്മയുടെ  സ്വര്‍ണ്ണമാല തട്ടിയെടുക്കുവാന്‍ പദ്ധതി തയ്യാറാക്കുകയുമായിരുന്നു.

വീട്ടിലെ ടി.വി.ശബ്ദം കൂട്ടി വച്ചതിന് ശേഷം ഇയാള്‍ കട്ടിലില്‍ കിടന്നു ഉറങ്ങുകയായിരുന്ന അമ്മൂമ്മയുടെ  മുഖത്ത് ഒരു കട്ടിയുള്ള പുതപ്പ് ഇട്ട്  അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു .ശ്വാസം നിലച്ചതിന് ശേഷം പുതപ്പ് എടുത്ത് മാറ്റുകയും .

തുടര്‍ന്ന് മാല ഊരിയെടുക്കുകയും അമ്മൂമയുടെ മൃതദേഹം കട്ടിലിനടിയിലേക്ക് എടുത്ത് കിടത്തി ,ടി.വി.ഓഫ് ചെയ്ത് വീടിന്റെ വാതില്‍ പുറത്ത് നിന്ന് പൂട്ടി സ്ഥലം വിടുകയായിരുന്നു. വീട്ടില്‍ അനക്കമൊന്നും കേള്‍ക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരും മകനുമെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് സാവിത്രിയുടെ മൃതദേഹം കണ്ടത്.

പലപ്പോഴും അടിപിടി കേസുകളും മറ്റും ഇയാളുടെ പേരിലുണ്ടാവാറുണ്ട്. ഒന്നു രണ്ടു തവണ ലഹരിക്കു വേണ്ടി മോഷണവും നടത്തിയിരുന്നു. ജോലിക്കു പോകുന്ന എല്ലാവരും വൈകിയേ തിരിച്ചെത്തൂവെന്നും ആസമയത്തിനുള്ളില്‍ കേരളം കടക്കാമെന്നുമായിരുന്നു ഇയാളുടെ കണക്കുകൂട്ടല്‍.

പക്ഷേ ജോലിക്കു പോയിരുന്ന കുടുംബാംഗങ്ങളിലൊരാള്‍ അമ്മയെന്തെടുക്കുന്നു എന്നറിയാന്‍ ഫോണ്‍ ചെയ്‌തെങ്കിലും ആരും ഫോണെടുക്കാതായതിനെ തുടര്‍ന്ന് അയല്‍ വീട്ടില്‍ വിളിച്ച് അമ്മയുടെ കാര്യം തിരക്കിയതാണ് കൊലപാതകം ഉടന്‍ പുറത്തറിയാന്‍ ഇടയാക്കിയത്.

സംഭവമറിഞ്ഞ ഡിവൈഎസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘംസ്ഥലത്ത് കുതിച്ചെത്തി നടത്തിയ പരിശോധനകളും തുടര്‍ന്ന് പ്രശാന്തിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ഇയാളെ തേടി ദ്രുതഗതിയില്‍ വിവിധ സംഘമായി തിരിഞ്ഞ് നടത്തിയ അന്വേഷണവുമാണ് പ്രതിക്ക് രക്ഷപെടാനുള്ള അവസരം ലഭിക്കാതിരുന്നതിനുള്ള കാരണം.

Viral News

Read more topics: trissur, murder, case
English summary
youth killed his grand mother for money
topbanner

More News from this section

Subscribe by Email