Saturday October 24th, 2020 - 5:49:am

ജിന്‍സിയുടെ ആത്മഹത്യയില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍

rajani v
ജിന്‍സിയുടെ ആത്മഹത്യയില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍

പേരാമ്പ്ര: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറിയതില്‍ മനംനൊന്ത് കല്യാണപ്പെണ്ണ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വഴിത്തിരിവ്. വെള്ളിയൂരിലെ പുതിയോട്ടും കണ്ടി ബാലകൃഷ്ണന്റെ മകളും പാരലല്‍ കോളജ് അദ്ധ്യാപികയുമായ ജിന്‍സി (26) യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിശ്രുത വരന്‍ വേളം പെരുവയല്‍ സ്വദേശി തട്ടാന്റെ മീത്തല്‍ സന്ദീപിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു.ഇയാള്‍ തോടന്നൂര്‍ ബി.ആര്‍.സിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്. ആത്മഹത്യ പ്രേരണ കൂടാതെ ലൈംഗികപീഡനത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നവംബര്‍ 12-നു ഇരുവരും തമ്മിലുള്ള വിവാഹം നടത്താന്‍ നേരത്തേ നിശ്ചയിച്ചതായിരുന്നു. എന്നാല്‍, സന്ദീപ് പിന്നീട് വിവാഹത്തില്‍നിന്ന് പിന്മാറുകയായിരുന്നു,ഇതാണ് ജിന്‍സിയുടെ ആത്മഹത്യയിലേക്ക് നയിച്ചത്.

വീട്ടുകാര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും സന്ദീപിന്റെ നിലപാടില്‍ മാറ്റമുണ്ടായില്ല. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍നിന്ന് വരന്‍ പിന്മാറിയതിലുള്ള മനോവിഷമത്തില്‍ ജിന്‍സി ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യക്കുറിപ്പിലും ജിന്‍സി ഈകാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. അച്ചന്‍ ബാലകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് നേരത്തേ പേരാമ്പ്ര പൊലീസ് സന്ദീപിന്റെ പേരില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തത്.

പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി ആത്മഹത്യ കുറിപ്പില്‍ ജിന്‍സി പറയുന്നു. യുവതി ഒരു അടുത്ത ബന്ധുവിനോടും ഈ കാര്യങ്ങള്‍ പങ്കുവെച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇവര്‍ പൊലീസിനു മൊഴിനല്‍കിയിട്ടുമുണ്ട്. പലകാരണങ്ങള്‍ പറഞ്ഞ് സന്ദീപ്, ജിന്‍സിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. പിന്നീട് വിവാഹത്തില്‍നിന്ന് പിന്മാറുകയുമായിരുന്നു. അടുത്തമാസം നടക്കേണ്ട കല്യാണത്തിന്റെ ക്ഷണം യുവതിയുടെ വീട്ടുകാര്‍ തുടങ്ങിയിരുന്നു.

കല്യാണം മുടങ്ങിയ മനോവിഷമത്തിലാണ് ജിന്‍സി കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് വീടിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യചെയ്തത്. പേരാമ്പ്ര സി.ഐ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

English summary
jinsi suicide case turning point accused arrest
topbanner

More News from this section

Subscribe by Email