ന്യൂഡല്‍ഹി: ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി നടന്ന യുവതി ഒടുവില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി. തെക്കന്‍ ഡല്‍ഹിയിലെ സരോജിനി നഗറിലായിരുന്നു സംഭവം. അമിത് കുമാറിന്റെ ഭാര്യ ബര്കയാണ് സംഭവത്തില്‍ അറസ്റ്റിലായത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ചതായി വരുത്തിതീര്‍ക്കാനുള്ള യുവതിയുടേയും കാമുകന്റെയും നാടകമാണ് അമിതാഭിനയത്തില്‍ പൊളിഞ്ഞുവീണത്. അമിതിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായി സത്വീര്. അടുത്തിടയ്ക്കാണ് സത്വീറുമായി ഭാര്യ പ്രണയത്തിലാണെന്ന വിവരം അമിത് അറിയുന്നത്. ഇതേചൊല്ലി ഇരുവരും തമ്മില്‍ കലഹം പതിവാകുകയും ചെയ്തു.
സത്വീറുമായും അമിത് വഴക്കുണ്ടാക്കി. ഇതിനെ തുടര്‍ന്നാണ് കാമുകനുമായി ചേര്‍ന്ന് അമിതിനെ ഇല്ലാതാക്കാന്‍ ബര്‍ക പദ്ധതി തയാറാക്കിയത്. വിവാഹ വാര്‍ഷിക ദിവസമാണ് ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ ബര്‍ക തെരഞ്ഞെടുത്തത്. പിന്നീട് ആഘോഷത്തില്‍ പങ്കുചേരാന്‍ സത്വീറും എത്തി. ആഘോഷത്തിനിടെ അമിതിനെ സത്വീര് വിഷദ്രാവകം കുടിപ്പിച്ചു.
പിന്നീട് കമിതാക്കളും ബര്‍കയുടെ അമ്മ ഉഷയും സുഹൃത്ത് പ്രവീണും ചേര്‍ന്ന് അമിതിന്റെ തലയ്ക്കടിച്ചു. അബോധാവസ്ഥയിലായ അമിതിനെ സത്വീറിന്റെ കാറില്‍ കയറ്റി ബഹാദുര്‍ഗയില്‍ എത്തിച്ചു. ഇവിടെയെത്തിയ ശേഷം ബര്‍ക ഭര്‍ത്താവിനെ വഴിയില്‍ എറിഞ്ഞു. പിന്നീട് സത്വീറിന്റെ കാര്‍ അമിതിന്റെ ശരീരത്തിലൂടെ കയറ്റിയിറക്കി. സംഭവത്തിനു ശേഷം തിരിച്ചെത്തിയ ബര്‍ക പോലീസ് സ്റ്റേഷനില്‍ എത്തി അമിതിനെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തു.
പത്തനംതിട്ടയില്‍ 13 കാരിയെ പീഡിപ്പിച്ചു വെയിറ്റിങ് ഷെഡില്‍ തളളി
പ്രണവിന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാന്‍ താല്പര്യമില്ല: പ്രിയദര്ശന്