Sunday August 25th, 2019 - 7:45:pm
topbanner
topbanner

ദ​ളി​ത് ബാ​ലി​ക​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി ക​ത്തി​ച്ചു​കൊ​ന്ന കേസിൽ അഞ്ച് പേര്‍ പിടിയിൽ

RA
ദ​ളി​ത് ബാ​ലി​ക​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി ക​ത്തി​ച്ചു​കൊ​ന്ന കേസിൽ അഞ്ച് പേര്‍ പിടിയിൽ

മുസാഫര്‍നഗര്‍: ദളിത് ബാലികയെ ബലാത്സംഗം ചെയ്ത് കത്തിച്ചുകൊന്ന കേസിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ കോട്‌വാലിക്കടുത്ത് റോഹന പ്രദേശത്താണ് സംഭവം. ഇവിടുത്തെ ഒരു ഇഷ്ടിക ചൂളയ്ക്ക് സമീപത്തെ വീട്ടിനകത്താണ് പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

മൃതശരീരം പോസ്റ്റുമോര്‍ട്ടം ചെയ്തതിൽ നിന്നാണ് പെൺകുട്ടി അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായിരുന്നുവെന്ന് മനസിലായത്. കൊലപാതകം, ബലാത്സംഗം, എസ്‌സി-എസ്‌ടി നിയമം, പോക്സോ നിയമം തുടങ്ങിയവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി ഏഴ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അസുഖം ബാധിച്ച് ഗ്രാമത്തിലെ വീട്ടിൽ കഴിയുന്ന ഭാര്യയെ കാണാൻ അച്ഛൻ രാജ് സിങ് പോയപ്പോഴാണ് മീനാക്ഷിയെന്ന 14 കാരിയെ ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഇഷ്ടിക ചൂളയുടെ ഉടമ, ഇവിടുത്തെ കണക്കെഴുത്തുകാരൻ എന്നിവരടക്കം ഏഴ് പേര്‍ക്കെതിരെയാണ് മീനാക്ഷിയുടെ പിതാവ് കേസ് നൽകിയത്.

Read more topics: girl rape, murder, case
English summary
girl rape murder case
topbanner

More News from this section

Subscribe by Email