Tuesday October 27th, 2020 - 5:21:am

ചേരികളിലെ സാമൂഹിക അകലം പാലിക്കലിനെക്കുറിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട യുവതിക്ക് ഫോണ്‍ ഭീഷണി

Raji E R
 ചേരികളിലെ സാമൂഹിക അകലം പാലിക്കലിനെക്കുറിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട യുവതിക്ക് ഫോണ്‍ ഭീഷണി

ചേരികളിലെ സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട ബിസിനസുകാരിക്ക് ഫോണില്‍ ഭീഷണി. മുംബൈ സ്വദേശിനിയായ 33 കാരിക്കാണ് ഭീഷണിക്കോളുകള്‍ വരുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ചേരികളിലെ സാമൂഹിക അകലം പാലിക്കല്‍ വെറും മിത്താണെ'ന്ന തലക്കെട്ടോടെ ഒരു സാമൂഹ്യ പ്രവര്‍ത്തക ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയെ അഭിനന്ദിച്ചുകൊണ്ട് സ്റ്റാര്‍ട്ടപ്പിന്റെ സഹ ഉടമ കൂടിയായ യുവതി കമന്റിട്ടു. ഇതാണ് അജ്ഞാതരെ പ്രകോപിതരാക്കിയെന്ന് ഗൊരേഗാവ് പൊലീസ് പറഞ്ഞു.

ട്രോളുകള്‍ക്കും യുവതി ഇരയായി. തന്നെ ട്രോളിയവര്‍ക്ക് ചുട്ട മറുപടി കൊടുക്കണമെന്നാവശ്യപ്പെട്ട് ഒരു സുഹൃത്ത് തന്നോട് ആവശ്യപ്പെട്ടെങ്കിലും ഫേസ്ബുക്കില്‍ ഭീഷണിപ്പെടുത്തിയവരെ താന്‍ ബ്ലോക്ക് ചെയ്തതായും യുവതി പറഞ്ഞു. ഇതോടെ പ്രശ്‌നം അവസാനിച്ചുവെന്നാണ് കരുതിയത്. എന്നാല്‍ ഏപ്രില്‍ 24ന് അഞ്ചോളം ആളുകള്‍ തന്നെ ഫോണ്‍ വഴി ഭീഷണിപ്പെടുത്തുകയും ഫേസ്ബുക്കില്‍ അശ്ലീല കമന്റിടുകളിടുകയും ചെയ്തതായി യുവതി പറയുന്നു. തന്റെ കമന്റുകള്‍ നീക്കം ചെയ്യണമെന്നും മാപ്പ് പറയണമെന്നുമാണ് ഇവരുടെ ആവശ്യം.

തുടര്‍ന്ന് തന്റെ കമ്പനി വെബ്‌സൈറ്റിലും തന്നെക്കുറിച്ച് അപകീര്‍ത്തിപരമായ കമന്റുകള്‍ പോസ്റ്റ് ചെയ്തതായ യുവതി ആരോപിക്കുന്നു. കൂടാതെ വിദേശത്തുള്ള തന്റെ ബിസിനസ് പങ്കാളിയുമായും ഇവര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു.

' ഓരോരുത്തര്‍ക്കും വ്യത്യസ്തമായ അഭിപ്രായങ്ങളും നിലപാടുകളും കാണും. നമ്മുടെ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കാനുള്ള ഇടം കൂടിയാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ അത് ഒരാളെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനുമുള്ള ഇടമാക്കി മാറ്റുന്നത് അപകടകരമാണെന്ന്'' യുവതി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഗൊരേഗാവ് പൊലീസ് പറഞ്ഞു.

English summary
Woman threatened by phone after commenting on Facebook about social isolation in slums
topbanner

More News from this section

Subscribe by Email