Wednesday May 27th, 2020 - 8:33:pm

കുഞ്ഞിന്റെ മൃതദേഹം അമ്മ കുഴിച്ചുമൂടി വീടിന് തീയിട്ടു ; യുവതി അറസ്റ്റില്‍

suji
കുഞ്ഞിന്റെ മൃതദേഹം അമ്മ കുഴിച്ചുമൂടി വീടിന് തീയിട്ടു ; യുവതി അറസ്റ്റില്‍

മാനസിക പ്രയാസമുള്ള സ്ത്രീ മരിച്ചു പോയ മകളെ വീടിനുള്ളില്‍ കുഴിച്ച് മൂടി വീടിന് തീ വെച്ചു. രണ്ടു മാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. മകളുടെ അസുഖത്തെ തുടര്‍ന്ന് പലവിധ ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞിന്റെ വിട്ടുമാറാത്ത രോഗത്തെ തുടര്‍ന്ന് അമ്മക്ക് മാനസിക പ്രയാസം ഉണ്ടായി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചികിത്സ നല്‍കിയിട്ടും കുഞ്ഞ് മരിച്ചത് യുവതിയെ കടുത്ത മനോവിഷമത്തിലാക്കി. കുഞ്ഞ് മരിച്ചെന്ന് അവര്‍ അയല്‍ക്കാരെ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് യുവതി കുഞ്ഞിനെ വീടിനുള്ളില്‍ തന്നെ അടക്കം ചെയ്ത ശേഷം തീ കൊളുത്തിയത്.

പോലീസ് വീടിനുള്ളില്‍ പരിശോധന നടത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മരണം എങ്ങനെ സംഭവിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്. യുവതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

 

Read more topics: child ,dead body ,mother
English summary
child dead body fired mother
topbanner

More News from this section

Subscribe by Email