Sunday December 15th, 2019 - 7:13:pm
topbanner

അപ്പാര്‍ട്ടുമെന്റിലെ ഫ്രീസറില്‍ സ്ത്രീകളുടെ മൃതദേഹം: അമ്പതുകാരന്‍ അറസ്റ്റില്‍

JB
അപ്പാര്‍ട്ടുമെന്റിലെ ഫ്രീസറില്‍ സ്ത്രീകളുടെ മൃതദേഹം: അമ്പതുകാരന്‍ അറസ്റ്റില്‍

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ലണ്ടന്‍: ഫ്രീസറില്‍ സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അമ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ ലണ്ടനിലാണ് സംഭവം. ഇയാളുടെ അപ്പാര്‍ട്ടുമെന്റിലെ ഫ്രീസറിലാണ് രണ്ട് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയത്.

കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.കാനിംഗ് ഠൗണിലെ അപ്രാട്ട്‌മെന്റില്‍ ഫ്രീസറില്‍ രണ്ട് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് അമ്പത് വയസ് പ്രായമുള്ള ആളെ അറസ്റ്റ് ചെയ്തു- ലണ്ടന്‍ പൊലീസ് വ്യക്തമാക്കി.

കണ്ടെത്തിയ മൃതദേഹങ്ങളുടെ തിരിച്ചറിയല്‍ നടപടി പുരോഗമിക്കുകയാണ്. ഇവരുടെ അടുത്ത ബന്ധുക്കളെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

 

Read more topics: TWO DEAD, BOARDY IN FRESER,
English summary
TWO DEAD BOARDY IN FRESER
topbanner

More News from this section

Subscribe by Email