Sunday November 29th, 2020 - 10:58:am

സ്വാതിയുടെ അരുംകൊലയ്ക്ക് വഴിവച്ചത് ഫെയ്‌സ് ബുക്ക് സൗഹൃദം

rajani
സ്വാതിയുടെ അരുംകൊലയ്ക്ക് വഴിവച്ചത് ഫെയ്‌സ് ബുക്ക് സൗഹൃദം

ചെന്നൈ: ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയുടെ കൊലപാതകത്തിന് വഴിയൊരുക്കിയത് ഫേസ്ബുക്ക് സൗഹൃദം. മൂന്നു മാസം മുമ്പ് ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളായ ഇരുവരുടേയും ബന്ധം പ്രണയത്തിന് വഴിമാറിയെന്ന് തെറ്റിദ്ധരിച്ച് രാംകുമാര്‍ ചെന്നൈയിലെത്തി യുവതിയോട് പ്രേമാഭ്യര്‍ത്ഥന നടത്തുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാംകുമാറിന്റെ പ്രണയം സ്വാതി നിരസിച്ചതോടെയാണ് ഉടലെടുത്ത വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. ഫെബ്രുവരി ആദ്യ വാരമാണ് തിരുനല്‍വേലി സ്വദേശിയും എന്‍ജിനീയറുമായ രാംകുമാര്‍ ചെന്നൈ സ്വദേശിനി സ്വാതിക്ക് ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. സ്വാതി ഈ സൗഹൃദം സ്വീകരിച്ചതോടെ ഇരുവരും തമ്മില്‍ ചാറ്റിങ് നടന്നില്ലെന്ന് പോലീസ് പറയുന്നു.

പക്ഷേ, ഇരുവും പരസ്പരം മറ്റേയാളുടെ ഫോട്ടോയ്ക്കും പോസ്റ്റുകള്‍ക്കും ലൈക്കടിക്കുന്നതും കമന്റ് ചെയ്യുന്നതും പതിവായിരുന്നു.ഇതാണ് രാംകുമാര്‍ പ്രണയമാണെന്ന് തെറ്റിദ്ധരിച്ചത്. പ്രേമചിന്തകള്‍ തീവ്രമായതോടെ ജോലി അന്വേഷിച്ചെന്ന വ്യാജേന മാര്‍ച്ച് ആദ്യവാരം രാംകുമാര്‍ ചെന്നൈയിലെത്തി. സ്വാതി താമസിക്കുന്നതിന് സമീപത്തുതന്നെ താമസമുറപ്പിച്ചു. സ്വാതിയെക്കണ്ട് പ്രണയം തുറന്നുപറഞ്ഞെങ്കിലും ആദ്യംതന്നെ യുവതി വിലക്കി.

താന്‍ ഫേസ്ബുക്ക് സൗഹൃദം മാത്രമാണ് ഉദ്ദേശിച്ചതെന്നും പ്രേമമില്ലെന്നും സ്വാതി ആദ്യംതന്നെ അറിയിച്ചു.രാംകുമാറിന്റെ പിന്നാലെയുള്ള നടപ്പ് യുവതി കാര്യമാക്കിയില്ലെങ്കിലും ശല്യം സഹിക്കാതായപ്പോള്‍ സ്വാതി വിവരം വീട്ടിലും അടുത്ത കൂട്ടുകാരോടും പറഞ്ഞു. ഇതോടെയാണ് പിതാവ് സന്താന ഗോപാലകൃഷ്ണന്‍ സ്വാതിയെ സ്ഥിരമായി ബൈക്കില്‍ റെയില്‍വെസ്റ്റേഷനില്‍ കൊണ്ടുവിടാന്‍ തുടങ്ങിയത്. ഇതോടെ രാംകുമാറിന് സ്വാതിയെ കാണാനുള്ള സന്ദര്‍ഭങ്ങള്‍ കുറഞ്ഞു.

കൊലപാതകത്തിന് പ്രേരണയായി രാംകുമാറിന്റെ ഒരു സുഹൃത്ത് ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. അവസാനമായി ഒരിക്കക്കൂടി പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും സ്വാതി വഴങ്ങിയില്ല. ഇതോടെയാണ് കൂടെ കരുതിയിരുന്ന കത്തിയെടുത്ത് നാട്ടുകാര്‍ നോക്കി നില്‍ക്കെ സ്വാതിയെ കുത്തിവീഴ്ത്തിയത്. നാട്ടുകാര്‍ അമ്പരന്നുനില്‍ക്കെ പൊടുന്നനെ പാളങ്ങള്‍ക്കുകുറുകെ ഓടി രക്ഷപ്പെട്ട യുവാവിനെ ഒരാഴ്ച പിന്നിട്ട അന്വേഷണത്തിനു ശേഷമാണ് പൊലീസ് പിടികൂടുന്നത്.

കൊലപാതകത്തിന് ശേഷം സ്വാതിയുടെ മൊബൈലുമായി ചൂളൈമേട് എ. എസ് മാന്‍ഷന്‍ എന്ന ലോഡ്ജിലെത്തി വസ്ത്രവും മറ്റുമെടുത്താണ് രാംകുമാര്‍ സ്ഥലം വിട്ടത്. സ്വാതിയുടെ വീടിന് തൊട്ടടുത്തായാണ് രാംകുമാര്‍ താമസിച്ചിരുന്ന ലോഡ്ജും. അതിനാലാണ് സ്വാതിയുടെ മൊബൈലില്‍ നിന്നുള്ള അവസാന സിഗ്‌നല്‍ ചൂളൈമേട്ടില്‍ നിന്നായത്.

തുടര്‍ന്ന് സ്വിച്ച് ഓഫാക്കിയ ഫോണ്‍ പിന്നീട് ഓണാക്കിയില്ല. ഒപ്പം സ്വന്തം ഫോണും രാംകുമാര്‍ സ്വിച്ച് ഓഫാക്കി. ഇതോടെ ആദ്യഘട്ടത്തില്‍ സ്വാതിയുടെ ഫോണ്‍ പിന്‍തുടര്‍ന്ന പോലീസിന് ഇയാളാണ് പ്രതിയെന്ന് സ്ഥിരീകരിക്കാനായില്ല. വ്യക്തതയുള്ള ഇയാളുടെ ചിത്രം കഴിഞ്ഞയാഴ്ച പുറത്തുവിട്ടതോടെ ലോഡ്ജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് യുവാവിനെ തിരിച്ചറിഞ്ഞത്. മൊബൈല്‍ ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ ഇയാള്‍ ഫോണ്‍ ഓണ്‍ചെയ്തതായും തിരുനല്‍വേലിയിലെ ചെങ്കോട്ടയിലുണ്ടെന്നും ബോധ്യമായി.

ഇതോടെയാണ് പ്രതി രാംകുമാര്‍ തന്നെയെന്ന് സ്ഥിരീകരിച്ചത്. ഉടന്‍ അങ്ങോട്ട് തിരിച്ച അന്വേഷണ സംഘം കയ്യോടെ പിടികൂടുകയായിരുന്നു. കഴിഞ്ഞമാസം 24നാണ് നുങ്കമ്ബാക്കം റയില്‍വെസ്റ്റേഷനില്‍വച്ച് സ്വാതിയെന്ന ഇന്‍ഫോസിസ് ജീവനക്കാരി കൊല്ലപ്പെട്ടത്. രാവിലെ ട്രെയിന്‍കാത്തുനിന്ന യുവതിയെ നിരവധിപേര്‍ നോക്കിനില്‍ക്കെ യുവാവ് ആക്രമിച്ച കൊലപ്പെടുത്തുകയായിരുന്നു. ചെങ്കല്‍പേട്ടിലേക്ക് ട്രെയിന്‍ കയറാന്‍ കാത്തുനില്‍ക്കുമ്പോള്‍ രാവിലെ 6.35നായിരുന്നു സംഭവം.

കൊച്ചിയില്‍ ഭിന്നലിംഗക്കാര്‍ക്കു നേരെ പൊലീസിന്റെ ക്രൂരമര്‍ദനം

മമ്മൂട്ടിയെ ആദ്യം കണ്ടപ്പോള്‍ ഛര്‍ദ്ദിക്കാന്‍ വന്നു: വരലക്ഷ്മി

നമ്മുടെ നിയമസഭയിൽ ഉറങ്ങിയ എം.എല്‍.എ.മാരെ ബി.ബി.സീലെടുത്തു

 

 

English summary
Infosys techie Swathi murder facebook
topbanner

More News from this section

Subscribe by Email