Monday December 16th, 2019 - 1:46:am
topbanner

സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കയറി യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു; വയോധികന്‍ അറസ്റ്റില്‍

BI
 സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കയറി യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു; വയോധികന്‍ അറസ്റ്റില്‍

സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ ശേഷം വയോധികന്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി.മുബൈയിലെ അന്ദേരിയിലാണ് സംഭവം. തുടര്‍ന്ന് അന്ദേരി സ്വദേശി അരുണ്‍ അഗര്‍വാളിനെ(65) പോലീസ് അറസ്റ്റ് ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. അന്ദേരി സ്റ്റേഷനിലേക്കാണ് അരുണ്‍ 22കാരിയായ യുവതിയോട് ലിഫ്റ്റ് ചോദിച്ചത്. മഴയായതിനാല്‍ മറ്റു വണ്ടികളൊന്നും കിട്ടാതെ നില്‍ക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചപ്പോളാണ് യുവതി അരുണിനെ സ്‌കൂട്ടറില്‍ കയറ്റിയത്. എന്നാല്‍ യാത്രയ്ക്കിടെ അരുണ്‍ യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയായിരുന്നു.

ഉടന്‍ യുവതി സ്‌കൂട്ടര്‍ നിര്‍ത്തി നിലവിളിച്ചതോടെ അരുണ്‍ സ്‌കൂട്ടറില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ അരുണിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

 

Read more topics: man arrested, rape
English summary
65 year old man arrested for trying rape women
topbanner

More News from this section

Subscribe by Email