Tuesday October 27th, 2020 - 5:33:am

ഡല്‍ഹിയില്‍ 35 കാരി ഭര്‍തൃ മാതാപിതാക്കളെ കൊലപ്പെടുത്തി

suji
ഡല്‍ഹിയില്‍ 35 കാരി ഭര്‍തൃ മാതാപിതാക്കളെ കൊലപ്പെടുത്തി

ലോക്ഡൗണിനിടെ പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ 35 കാരി ഭര്‍തൃമാതാവിനേയും പിതാവിനേയും കൊലപ്പെടുത്തി. 35 കാരിയായ കവിതയാണ് ഭര്‍തൃപിതാവ് രാജ് സിങിനെയും (61) ഭാര്യ ഓംവതിയേയും (58) കൊലപ്പെടുത്തിയത്.                     
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ചവ്വാല മേഖലയിലെ ദുര്‍ഗ വിഹാറിലാണ് കൃത്യം നടന്നത്. സംഭവം നടക്കുമ്പോള്‍ യുവതിയുടെ ഭര്‍ത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. രാവിലെ 11 നാണ് ഇരട്ട കൊലപാതകത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ഇവരുടെ മുഖത്ത് ആഴത്തില്‍ മുറിവേറ്റ പാടുണ്ടായിരുന്നു. സ്വത്തു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കവിതയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: woman, kill, delhi
English summary
35 year woman kill husbands mom and dad
topbanner

More News from this section

Subscribe by Email