Sunday November 29th, 2020 - 9:33:am

രാജസ്ഥാനില്‍ മൂന്ന് വയസ്സുകാരി ബലാത്സംഗത്തിനിരയായി ; ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍

suji
രാജസ്ഥാനില്‍ മൂന്ന് വയസ്സുകാരി ബലാത്സംഗത്തിനിരയായി ; ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍

രാജസ്ഥാനില്‍ മൂന്ന് വയസ്സുകാരിയെ യുവാവ് ബലാത്സം ചെയ്തു. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. അയല്‍വാസിയായ ഇരുപതുകാരനാണ് ക്രൂരകൃത്യത്തിന് പിന്നില്‍. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കുട്ടിയെ വീട്ടിലിരുത്തി മാതാപിതാക്കള്‍ കൃഷിസ്ഥലത്തേക്ക് പോയ സമയത്തായിരുന്നു പീഡനം. അയല്‍വാസിയായ യുവാവ് ഈ സമയം വീട്ടിലെത്തുകയും കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മാതാപിതാക്കള്‍ കുട്ടി ചോരയില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്.

വൈദ്യപരിശോധനയിലാണ് കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായത്. പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

 

Read more topics: 3 year child ,rape, rajastan
English summary
3 year child raped in rajastan
topbanner

More News from this section

Subscribe by Email