Tuesday September 17th, 2019 - 4:10:am
topbanner
Breaking News
jeevanam

പിറന്നാള്‍ ദിനത്തില്‍ 19 കാരിയ്ക്ക് നേരെ കൂട്ട ബലാത്സംഗം ; വേണ്ട നിയമ സഹായം നല്‍കാന്‍ മടി കാണിച്ച് പോലീസ്

suji
പിറന്നാള്‍ ദിനത്തില്‍ 19 കാരിയ്ക്ക് നേരെ കൂട്ട ബലാത്സംഗം ; വേണ്ട നിയമ സഹായം നല്‍കാന്‍ മടി കാണിച്ച് പോലീസ്

പിറന്നാള്‍ ദിനത്തില്‍ 19 കാരിയ്ക്ക് നേരെ കൂട്ട ബലാത്സംഗം. വെള്ളിയാഴ്ച മുംബൈയിലെ ചെമ്പൂര്‍ പ്രദേശത്താണ് നാലു പേര്‍ ചേര്‍ന്ന് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിന് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ജൂലൈ 7ന് പിറന്നാള്‍ ആഘോഷത്തിന് ശേഷം സുഹൃത്തിന്റെ വീട്ടില്‍ നിന്നും മടങ്ങിവരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. എന്നാല്‍ പെണ്‍കുട്ടി വിവരം ആരുടേയും അടുത്തുപറയാതെ മറച്ചുവയ്ക്കുകയായിരുന്നു. മുറിയ്ക്കുള്ളിലിരുന്നു കരഞ്ഞ കുട്ടിയുടെ സ്ഥിതി വഷളായതോടെ കുട്ടിയെ ഔറംഗബാദിലുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ച് നടത്തിയ പരിശോധനയിലാണ് ബലാത്സംഗം നടന്നുവെന്ന് തെളിഞ്ഞത്. തുടര്‍ന്ന് വിശദമായി ചോദിച്ചപ്പോഴാണ് സംഭവത്തെ കുറിച്ച് കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തിയത്.
എന്നാല്‍ പോലീസ് സംഭവം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മടികാണിക്കുകയും അടുത്തുള്ള സ്റ്റേഷനായ സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പ്രതികളെ കുറിച്ച് അന്വേഷണം തുടങ്ങി.

Read more topics: 19 year girl, rape, mumbai
English summary
19 year girl raped mumbai
topbanner

More News from this section

Subscribe by Email