Tuesday September 29th, 2020 - 7:48:pm

353 രൂപയ്ക്ക് ഒരു മാസം 1000 ജിബി ഡാറ്റയുമായി വോഡാഫോണ്‍

Jikku Joseph
353 രൂപയ്ക്ക് ഒരു മാസം 1000 ജിബി ഡാറ്റയുമായി വോഡാഫോണ്‍

വീണ്ടും തകര്‍പ്പനൊരു പ്ലാനുമായി വോഡാഫോണ്‍. 353 രൂപയ്ക്ക് ഒരു മാസം 1000 ജിബി ഡാറ്റയാണ് പുതിയ പ്ലാനിലൂടെ വോഡാഫോണ്‍ നല്‍കുന്നത്. വൊഡാഫോണ്‍ യു എന്നാണ് ഈ പ്ലാനിന്റെ പേര്. വൊഡാഫോണ്‍ ബ്രോഡ്ബ്രാന്‍ഡ് കണക്ഷനുകളുടെ ഏറ്റവും പുതിയ ഓഫര്‍ ആണിത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

12 ടിബി ഡാറ്റയാണ് ഒരു വര്‍ഷത്തേക്കുള്ള വോഡാഫോണിന്റെ ഈ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക. ഓരോ മാസവും 1000 ജിബി വീതമാണ് നല്‍കുന്നത്. 78 എംബിപിഎസ് സ്പീഡ് ആണ് വോഡാഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. ഇത് കൂടാതെ ഹൈദരാബാദ് പോലുള്ള ചില സ്ഥലങ്ങളില്‍ 150 എംബിപിഎസ്, 200 എംബിപിഎസ് എന്നിവയുടെ പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്.

 

Read more topics: vodafone, offer, data plan
English summary
vodafone 353 offer and data plan
topbanner

More News from this section

Subscribe by Email