Monday July 13th, 2020 - 9:30:pm

ഒടുവില്‍ 250 കോടിയുടെ കേസില്‍ ടിവിഎസ്, ബജാജ് വെടിനിര്‍ത്തല്‍

suji
 ഒടുവില്‍ 250 കോടിയുടെ കേസില്‍ ടിവിഎസ്, ബജാജ് വെടിനിര്‍ത്തല്‍

പത്ത് വര്‍ഷത്തിലേറെയായി ഇന്ത്യയിലെ രണ്ട് അഭിമാന വാഹന നിര്‍മ്മാതാക്കള്‍ തമ്മിലുള്ള പോരാട്ടത്തില്‍ വെടിനിര്‍ത്തല്‍. ടിവിഎസ് മോട്ടോര്‍, ബജാജ് ഓട്ടോ എന്നിവര്‍ തമ്മിലാണ് ട്വിന്‍ സ്പാര്‍ക്ക് പ്ലഗിന്റെ പേരില്‍ തമ്മിലടി നടന്നത്. 2007 സെപ്റ്റംബറില്‍ ടിവിഎസ് കോപ്പിയടിച്ചെന്നാണ് ബജാജ് ആരോപിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പരസ്പരം ചെളിവാരി എറിയലിന് പുറമെ കേസ് കോടതികളിലും എത്തി. ഇന്ത്യക്ക് പുറമെ ശ്രീലങ്ക, മെക്‌സിക്കന്‍ കോടതികളിലേക്കും പോര് നീണ്ടും. മാനനഷ്ടത്തിന് ബജാജിനെതിരെ ടിവിഎസ് 250 കോടി നഷ്ടപരിഹാരവും ആവശ്യപ്പെട്ടു.

ഡിടിഎസ്‌ഐ ടെക്‌നോളജിക്ക് തങ്ങള്‍ക്ക് പേറ്റന്റുള്ളതായി ബജാജ് വാദിച്ചപ്പോള്‍, ഓസ്ട്രിയയിലെ എവിഎല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് വികസിപ്പിച്ച തങ്ങളുടെ എഞ്ചിന്‍ വ്യത്യസ്തമാണെന്ന് ടിവിഎസ് തിരിച്ചടിച്ചു.

പത്ത് വര്‍ഷം കഴിഞ്ഞ പോരാട്ടത്തിനൊടുവിലാണ് ഇതുവരെയുള്ള എല്ലാ വാദങ്ങളും ഉപേക്ഷിക്കുന്നതായി ബജാജും, ടിവിഎസും വ്യക്തമാക്കിയിരിക്കുന്നത്.

 

English summary
tvs bajaj auto settle 12 year old patent dispute
topbanner

More News from this section

Subscribe by Email