Wednesday September 23rd, 2020 - 6:09:pm

പുതുവര്‍ഷത്തില്‍ ടൊയോട്ടയുടെ സമ്മാനം !! ജനുവരി 1 മുതല്‍ വില വര്‍ദ്ധിക്കും

suji
പുതുവര്‍ഷത്തില്‍ ടൊയോട്ടയുടെ സമ്മാനം !! ജനുവരി 1 മുതല്‍ വില വര്‍ദ്ധിക്കും

ടൊയോട്ട കാറുകളുടെ വില 2019 ജനുവരി മുതല്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. ജനുവരി മുതല്‍ വിലയില്‍ 4% വരെ വര്‍ദ്ധനവ് നടപ്പാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിര്‍മ്മാണ ചെലവിലെ വര്‍ദ്ധനവ് പരിഗണിച്ചാണ് ഈ പ്രതിഫലനമെന്ന് ടികെഎം വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2019 ജനുവരി ഒന്ന് മുതല്‍ വിലവര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും. രൂപയുടെ മൂല്യം ഇടിഞ്ഞത് മൂലം വാഹന നിര്‍മ്മാണത്തിനുള്ള ചെലവ് വലിയ തോതില്‍ ഉയര്‍ന്നതായി കമ്പനി പറയുന്നു. അധികമായി വന്ന ചെലവുകള്‍ ടൊയോട്ട ഇതുവരെ ഉപഭോക്താക്കളിലേക്ക് നല്‍കിയിരുന്നില്ല.

കസ്റ്റമേഴ്‌സിനെ വില വര്‍ദ്ധനവില്‍ നിന്നും സംരക്ഷിക്കാനുള്ള ഈ ശ്രമം ഇനിയും തുടരാന്‍ കഴിയില്ലെന്ന് ടൊയോട്ട വ്യക്തമാക്കി. വില വര്‍ദ്ധനവ് കനത്ത സമ്മര്‍ദമായി വളര്‍ന്നതോടെയാണ് ഇതില്‍ ചെറിയ ഭാഗം വാഹനങ്ങളുടെ വിലയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്, കമ്പനി വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.

 

Read more topics: toyota,price
English summary
toyota to increase prices from january 2019
topbanner

More News from this section

Subscribe by Email