Saturday December 7th, 2019 - 12:23:am
topbanner

ഇന്നുവരെ കാണാത്ത ഉയരം താണ്ടി സെന്‍സെക്‌സ് 40,400ല്‍

suji
 ഇന്നുവരെ കാണാത്ത ഉയരം താണ്ടി സെന്‍സെക്‌സ് 40,400ല്‍

പുതിയ കുതിപ്പ് നേടി ഇന്ത്യയുടെ ഇക്വിറ്റി വിപണി. തിങ്കളാഴ്ച വിപണനം ആരംഭിച്ചതിന് ശേഷം ആദ്യമായി സെന്‍സെക്‌സ് ഏറ്റവും വലിയ നേട്ടമായ 40,434.83ല്‍ വ്യാപാരം നടന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സെന്‍സെക്‌സ് 250 പോയിന്റിന് അടുത്താണ് കുതിച്ചത്. വിദേശ ഫണ്ടുകളുടെ ഒഴുക്ക് കൃത്യമായതോടെയാണ് തുടര്‍ച്ചയായ ഏഴാം ആഴ്ചയും നേട്ടം. ഇതിന് പുറമെ കോര്‍പ്പറേറ്റ് ടാക്‌സ് നേരത്തെ കരുതിയതിലും വെട്ടിക്കുറച്ചതും നേട്ടമായി.

ആഗോള വിപണിയിലും നേട്ടം ആവര്‍ത്തിക്കുന്നുണ്ട്. യുഎസ്, ചൈന എന്നിവിടങ്ങളിലും നേട്ടം പ്രകടമായി. നിഫ്റ്റി വ്യാപാരം 81.70 പോയിന്റ് ഉയര്‍ന്ന് 11,972.30 എത്തി.

 

Read more topics: sensex ,life time high crosses
English summary
sensex hits life time high crosses 40,400
topbanner

More News from this section

Subscribe by Email