Friday December 6th, 2019 - 11:50:pm
topbanner

റോയല്‍ എന്‍ഫീല്‍ഡിന് ആഭ്യന്തര വിപണിയില്‍ തളര്‍ച്ച, വിദേശ കയറ്റുമതി ഉഷാര്‍

suji
റോയല്‍ എന്‍ഫീല്‍ഡിന് ആഭ്യന്തര വിപണിയില്‍ തളര്‍ച്ച, വിദേശ കയറ്റുമതി ഉഷാര്‍

2019 ഒക്ടോബറിലെ ആഭ്യന്തര വില്‍പ്പനയില്‍ 4% കുറവ് രേഖപ്പെടുത്തി റോയല്‍ എന്‍ഫീല്‍ഡ്. 67,538 യൂണിറ്റുകളാണ് ഒക്ടോബറിലെ വില്‍പ്പന. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 70,044 യൂണിറ്റുകളാണ് ഇരുചക്ര നിര്‍മ്മാതാക്കള്‍ വിറ്റത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2019 സെപ്റ്റംബറിലെ ആഭ്യന്തര വില്‍പ്പനയില്‍ 22 ശതമാനം കുറവാണ് റോയല്‍ എന്‍ഫീല്‍ഡ് നേരിട്ടത്. ആഗസ്റ്റില്‍ 28%, ജൂലൈയില്‍ 27, ജൂണ്‍ 24% എന്നിങ്ങനെയും വില്‍പ്പന ഇടിഞ്ഞിരുന്നു.

ഇന്ത്യയില്‍ ബുള്ളറ്റ്, ക്ലാസിക്, തണ്ടര്‍ബേര്‍ഡ്, ഹിമാലയന്‍, കോണ്ടിനെന്റല്‍ ജിടി, ഇന്റര്‍സെപ്ടര്‍ എന്നീ മോട്ടോര്‍സൈക്കിളുകളാണ് റോയല്‍ എന്‍ഫീല്‍ഡ് വില്‍ക്കുന്നത്. അതേസമയം കമ്പനിയുടെ വിദേശ കയറ്റുമതി 987 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തി.

2019 ഒക്ടോബറില്‍ 4426 യൂണിറ്റാണ് ഇവര്‍ കയറ്റുമതി ചെയ്തത്. കഴിഞ്ഞ ഇതേ മാസത്തില്‍ കേവലം 407 യൂണിറ്റാണ് വിറ്റത്.

 

Read more topics: royal enfield ,domestic sales
English summary
royal enfield domestic sales fall 4 per cent in october 2019
topbanner

More News from this section

Subscribe by Email