Tuesday October 15th, 2019 - 7:42:am
topbanner

വിലയില്‍ ഞെട്ടിച്ച് റെനോ ട്രൈബര്‍ ഇന്ത്യയില്‍ പുറത്തിറക്കി

suji
 വിലയില്‍ ഞെട്ടിച്ച് റെനോ ട്രൈബര്‍ ഇന്ത്യയില്‍ പുറത്തിറക്കി

ഫ്രഞ്ച് ഓട്ടോ നിര്‍മ്മാതാക്കളുടെ പുതിയ കാര്‍ റെനോ ട്രൈബര്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 7 സീറ്റര്‍ ട്രൈബര്‍ വില 4.95 ലക്ഷം മുതല്‍ 6.49 ലക്ഷം വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. മാരുതി സുസുക്കി സ്വിഫ്റ്റ്, ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 എന്‍ഐഒഎസ് എന്നിവരുമായാണ് ശ്രേണിയില്‍ മത്സരിക്കുക.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നാല് വേരിയന്റുകളിലാണ് ട്രൈബര്‍ ലഭ്യമാകുക ആര്‍എക്‌സ്ഇ, ആര്‍എക്‌സ്എല്‍, ആര്‍എക്‌സ്ടി, ആര്‍എക്‌സ്ഇസഡ്. റെനോയുടെ ചെന്നൈ പ്ലാന്റില്‍ നിന്നാണ് ട്രൈബര്‍ ഉത്പാദിപ്പിക്കുക. ക്വിഡിന് ശേഷം ഇന്ത്യന്‍ വിപണിക്കായി ഡിസൈന്‍ വികസിപ്പിച്ച് പുറത്തിറക്കുന്ന രണ്ടാമത്തെ മോഡലാണ് ട്രൈബര്‍.

ഒരു ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായി എത്തുന്ന റെനോ ട്രൈബറിന് വലുപ്പമുള്ള ക്യാബിന്‍ നല്‍കിയാണ് മത്സരിക്കാന്‍ ഇറക്കുന്നത്. ഡ്യൂവല്‍ ടോണ്‍ ഇന്റീരിയറുകളാണ് ഇതിനുള്ളത്. നാല് എയര്‍ ബാഗുകള്‍ സുരക്ഷയ്ക്കായി ഓഫര്‍ ചെയ്യുമ്പോള്‍ വില കുറഞ്ഞ മോഡലില്‍ ഇത് രണ്ടാക്കി ചുരുക്കിയിട്ടുണ്ട്.

റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, റിവേഴ്‌സ് ക്യാമറ എന്നിവയും ട്രൈബറില്‍ സ്ഥാനംപിടിക്കുന്നു. വാഹന വിപണിയില്‍ വില്‍പ്പന താഴ്ന്ന് നില്‍ക്കവെയാണ് റെനോ പുതിയ വാഹനവുമായി എത്തുന്നത്.

 

Read more topics: renault triber, launch, india, rate
English summary
renault triber launched in india prices begin at rs 4.95 lakh
topbanner

More News from this section

Subscribe by Email