Thursday August 13th, 2020 - 11:16:pm

 മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി

jb
 മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഏറ്റവും ധനികനായ ഏഷ്യക്കാരന്‍ എന്ന സ്ഥാനം നിലനിര്‍ത്തി. ആലിബാബ ഗ്രൂപ്പ് ഉടമ ജാക്ക് മായെ മറികടന്ന് 2018 ജൂലൈയിലാണ് മുകേഷ് അംബാനി ഒന്നാമതെത്തിയത്. ഈ സ്ഥാനം മുകേഷ് അംബാനി ഇതുസംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ടിലും നിലനിര്‍ത്തി.

58 ബില്യണ്‍ ഡോളര്‍ ആസ്തിയോടെയാണ് മുകേഷ് അംബാനി ഏറ്റവും ധനികനായ ഏഷ്യക്കാരന്‍ എന്ന സ്ഥാനം നിലനിര്‍ത്തിയത്. 42.8 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ചൈനയിലെ ആലിബാബ ഗ്രൂപ്പ് ഉടമ ജാക്ക് മായാണ് രണ്ടാം സ്ഥാനത്ത്. ടെന്‍സെന്റ് ഹോള്‍ഡിങ്‌സ് ഉടമ മാഹോടെന്‍ങ് മൂന്നാമതും ഫാസ്റ്റ് റീടെയിലിങ് കോര്‍പറേഷന്‍ ഉടമ തഡാഷി യാനല്‍ നാലാം സ്ഥാനത്തുമാണുള്ളത്.

മുകേഷ് അംബാനിയുടെ ആസ്തിയില്‍ സമീപകാലത്ത് മാത്രമുണ്ടായ വളര്‍ച്ച 600 കോടിയുടേതാണ്. ശതകോടീശ്വരന്‍മാരുടെ ബ്ലൂംബര്‍ഗ് പട്ടികയിലും അംബാനി സ്ഥാനം മെച്ചപ്പെടുത്തിയിരുന്നു. 17-ാം സ്ഥാനത്തുനിന്ന് 14-ാം സ്ഥാനത്തേക്കാണ് അദ്ദേഹം ഉയര്‍ന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍ എന്ന സ്ഥാനം 10 വര്‍ഷമായി മുകേഷ് അംബാനിയ്ക്കാണ്. ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ 13-ാമത്തെ വലിയ ശതകോടീശ്വരനാണ് മുകേഷ് അംബാനി.

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിപണി വിലയിലുണ്ടായ കുതിച്ചുകയറ്റമാണ് അദ്ദേഹത്തിന്റെ ആസ്തിയില്‍ പെട്ടെന്ന് വന്‍ മാറ്റമുണ്ടാക്കിയത്. ജിയോ, റിലയന്‍സ് റീട്ടെയില്‍, ഊര്‍ജരംഗം എന്നിവ ചേര്‍ന്നതാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്.

 

English summary
mukesh ambani asias richest person
topbanner

More News from this section

Subscribe by Email