Friday July 10th, 2020 - 5:45:am

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വേഗതക്കുറവ് താല്‍ക്കാലികം; സര്‍ക്കാര്‍ നടപടികള്‍ ഫലം കാണുമെന്ന് മുകേഷ് അംബാനി

suji
 ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വേഗതക്കുറവ് താല്‍ക്കാലികം; സര്‍ക്കാര്‍ നടപടികള്‍ ഫലം കാണുമെന്ന് മുകേഷ് അംബാനി

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വേഗത കുറയുന്നത് താല്‍ക്കാലിക പ്രതിഭാസമാണെന്ന് ശതകോടീശ്വരന്‍ മുകേഷ് അംബാനി. സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ അടുത്ത പാദങ്ങളില്‍ സ്ഥിതിയെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സൗദി അറേബ്യയിലെ വാര്‍ഷിക നിക്ഷേപക ഫോറസില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗവണ്‍മെന്റ് ആഗസ്റ്റ് മാസം മുതല്‍ സ്വീകരിച്ച നടപടികളുടെ ഫലം അടുത്ത മാസങ്ങളില്‍ ഗുണമായി മാറുമെന്ന് വ്യക്തമാക്കിയത്.

'നിലവില്‍ ചെറിയ രീതിയില്‍ വേഗത കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഇത് താല്‍ക്കാലികമാണെന്നാണ് എന്റെ നിലപാട്. പുനരുദ്ധാരണ പാക്കേജുകള്‍ അടുത്ത ഏതാനും മാസങ്ങളില്‍ ഫലിച്ച് തുടങ്ങുമെന്ന് ഉറപ്പുണ്ട്', അദ്ദേഹം എഫ്‌ഐഐ കോണ്‍ഫറന്‍സില്‍ പ്രതികരിച്ചു.

 

Read more topics: mukesh ambani, indian economy
English summary
mukesh ambani about indian economy
topbanner

More News from this section

Subscribe by Email