Friday December 6th, 2019 - 11:24:pm
topbanner

വില്‍പ്പന തിരിച്ചുപിടിച്ച് മാരുതി സുസുക്കി; 4.5 ശതമാനം വര്‍ദ്ധന

suji
 വില്‍പ്പന തിരിച്ചുപിടിച്ച് മാരുതി സുസുക്കി; 4.5 ശതമാനം വര്‍ദ്ധന

വാഹന വിപണിയിലെ മാന്ദ്യം അകലുന്നതായി സൂചന നല്‍കി മാരുതി സുസുക്കി ഇന്ത്യയുടെ വില്‍പ്പനയില്‍ തിരിച്ചുവരവ്. 2019 ഒക്ടോബര്‍ മാസത്തില്‍ 4.5 ശതമാനം വില്‍പ്പന വര്‍ദ്ധിപ്പിച്ചാണ് മാരുതി കണക്ക് പുറത്തുവിട്ടത്. 1,53,435 യൂണിറ്റുകളാണ് ഒക്ടോബറില്‍ വിറ്റഴിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 1,43,766 യൂണിറ്റ് വിറ്റ സ്ഥാനത്താണ് ഈ വര്‍ദ്ധന. ഒന്‍പത് മാസത്തിനിടെ ആദ്യമായാണ് മാരുതി സുസുക്കി ഇന്ത്യയുടെ വില്‍പ്പന കുതിച്ചത്. എട്ട് മാസമായി തുടരുന്ന നഷ്ടക്കണക്കില്‍ നിന്നാണ് ഈ തിരിച്ചുവരവ്.

ആഭ്യന്തര വില്‍പ്പന 2.5 ശതമാനം ഉയര്‍ന്നപ്പോള്‍ കയറ്റുമതിയില്‍ 5.7 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയിലും മാരുതി സുസുക്കി നേട്ടമുണ്ടാക്കി.

മാരുതി സുസുക്കിയുടെ എസ്പ്രസോ എന്ന മോഡല്‍ സെപ്റ്റംബര്‍ 30നാണ് പുറത്തിറക്കിയത്. 3.69 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില.

 

English summary
maruti suzuki India reverses downward trend sales rise 4.5 per cent
topbanner

More News from this section

Subscribe by Email