Wednesday October 16th, 2019 - 6:13:pm
topbanner

സ്‌പോര്‍ട്‌സ് ബൈക്ക് പ്രേമികളെ ഉന്നംവെച്ച് രണ്ട് നിറങ്ങളില്‍ കവാസാക്കി നിന്‍ജ 400

BI
സ്‌പോര്‍ട്‌സ് ബൈക്ക് പ്രേമികളെ ഉന്നംവെച്ച് രണ്ട് നിറങ്ങളില്‍ കവാസാക്കി നിന്‍ജ 400

സ്‌പോര്‍ട്‌സ് ബൈക്ക് പ്രേമികളെ ആകര്‍ഷിക്കാന്‍ നിന്‍ജ 400 രണ്ട് ലിമിറ്റഡ് എഡീഷന്‍ വ്യത്യസ്ഥ നിറങ്ങളില്‍ അവതരിപ്പിച്ച് കവാസാക്കി. മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക്ക്, ലൈം ഗ്രീന്‍ എന്നി രണ്ട് നിറങ്ങളോടു കൂടിയ എഡിഷനാണ് അവതരിപ്പിച്ചത്. ഓരോ നിറത്തിലും 10 യൂണിറ്റുകള്‍ മാത്രമേ കവാസാക്കി നിര്‍മ്മിക്കുകയുള്ളൂ. 4.69 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ് ഷോറൂം വില.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിന്‍ജ 300 സ്‌പോര്‍ട്‌സ് ബൈക്ക് ഓടിക്കുന്ന തുടക്കക്കാര്‍ക്കും നിന്‍ജ 650 പരിശീലനം നേടിയവര്‍ക്കും വേണ്ടിയായിരുന്നു കവാസാക്കി ഇറക്കിയത്. എന്നാല്‍, ഇപ്പോള്‍ പുറത്തിറക്കിയ നിന്‍ജ 400 ഇതിന് രണ്ടിനും ഇടയില്‍ വരുന്ന സ്‌പോര്‍ട്‌സ് ബൈക്ക് പ്രേമികള്‍ക്ക് വേണ്ടിയുള്ളതാണെന്ന് കമ്പനി വ്യക്തമാക്കുന്നു.

പുതിയ നിറത്തില്‍ അവതരിപ്പിക്കുന്നത് മാത്രമാണ് ഈ വാഹനത്തിലെ പുതുമ. മുന്‍ഗാമികളുടെ രൂപം തന്നെയാണ് ലിമിറ്റഡ് കളര്‍ പതിപ്പുകളിലുള്ളതെന്ന് സ്പഌറ്റ് എല്‍.ഇ.ഡി. ഹെഡ്‌ലൈറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വലിയ അനലോഗ് ടാക്കോമീറ്റര്‍ എന്നിവയടങ്ങിയതാണ് ഈ മോഡലിന്റെയും മുന്‍ഭാഗം.

 

 

 

Read more topics: kawasaki ninja 400,
English summary
kawasaki ninja-400 two limited edition colours
topbanner

More News from this section

Subscribe by Email