Friday December 13th, 2019 - 2:11:pm
topbanner

കോള്‍, ഡാറ്റ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കാനൊരുങ്ങി ജിയോ

jb
കോള്‍, ഡാറ്റ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കാനൊരുങ്ങി  ജിയോ

എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നിവര്‍ മൊബൈല്‍ നിരക്ക് വര്‍ധിപ്പിക്കുമെന്ന് അറിയിച്ചതിനു പിന്നാലെ വരിക്കാരെ ആശങ്കയിലാഴ്ത്തി ജിയോയും. ഫോണ്‍ കോള്‍, ഡാറ്റാ നിരക്കുകള്‍ ഉയര്‍ത്താന്‍ ജിയോ തീരുമാനിച്ചു. മറ്റ് മൊബൈല്‍ സേവന ദാതാക്കള്‍ക്കൊപ്പം ടെലികോം രംഗത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും അതിനെ ശക്തിപ്പെടുത്താനുമായി സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് ജിയോ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മൊബൈല്‍ താരിഫ് ഉയര്‍ത്തുമെന്നും ജിയോ അറിയിച്ചിട്ടുണ്ട്. നിരക്ക് വര്‍ധന രാജ്യത്തെ ഡിജിറ്റല്‍ വിപ്ലവത്തെ ബാധിക്കാത്ത രീതിയിലായിരിക്കുമെന്നും ജിയോ അറിയിച്ചു.
ഐഡിയ അടക്കമുള്ള മറ്റ് സേവന ദാതാക്കള്‍ കഴിഞ്ഞ ദിവസമാണ് താരിഫ് ഉയര്‍ത്തുന്ന കാര്യം അറിയിച്ചത്. ഡിസംബറിലാണ് ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍ എന്നിവര്‍ കോള്‍, ഡാറ്റാ നിരക്കുകള്‍ വര്‍ധിപ്പിക്കുക.

വരുമാനത്തില്‍ ഭീമമായ നഷ്ടം നേരിടുകയും സാമ്പത്തികമായ വെല്ലുവിളികള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മൊബൈല്‍ സേവന ദാതാക്കളുടെ തീരുമാനം. എന്നാല്‍, എത്ര ശതമാനം വര്‍ധനവ് നിരക്കിലുണ്ടാവുമെന്ന് കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല. നിലവിലെ ചാര്‍ജുകളേക്കാള്‍ മൂന്നിരട്ടി വരെ നിരക്കില്‍ വര്‍ധനവുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Read more topics: jio, call data rate, increase,
English summary
jio call data rate increase
topbanner

More News from this section

Subscribe by Email