Wednesday September 23rd, 2020 - 7:26:pm

ഉളളി തൊട്ടാൽ പൊള്ളും : കിലോയ്ക്ക് 30-40 രൂപയായി

princy
ഉളളി തൊട്ടാൽ പൊള്ളും : കിലോയ്ക്ക് 30-40 രൂപയായി

ന്യൂഡല്‍ഹി: തലസ്ഥാനത്ത് ഉള്ളിയുടെ വില കുതിച്ചുയര്‍ന്നു. മൊത്തവിപണിയില്‍ കിലോയ്ക്ക് 23 രൂപയാണ് ഉള്ളിയുടെ വില. ചില്ലറ വിപണിയില്‍ കിലോയ്ക്ക് 30-40 രൂപയായി വില കുതിച്ചുയര്‍ന്നു. ഉത്പാദന സംസ്ഥാനങ്ങളില്‍ നിന്നുള്ള ലഭ്യതക്കുറവാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ പത്തു ദിവസത്തിനുളളില്‍ ഉള്ളിവിലയില്‍ കിലോയ്ക്ക് ഏഴു മുതല്‍ പത്തു രൂപവരെയാണ് വര്‍ധിച്ചത്. ഉത്സവകാലമായതിനാല്‍ പൂര്‍ണമായ രീതിയില്‍ വിളവെടുപ്പു നടത്താന്‍ കര്‍ഷകര്‍ തയ്യാറാവാത്തതും ഉളളിവിലയില്‍ പ്രതിഫലിച്ചു.ഇതിനിടെ, ഏറ്റവുമധികം ഉള്ളി ഉത്പാദിപ്പിക്കുന്ന മഹാരാഷ്ട്ര നാസിക്ക് ജില്ലയിലെ ലസല്‍ഗാവില്‍ നിന്ന് വിപണിയെ നടുക്കുന്ന വാര്‍ത്തയുമെത്തി.

സംസ്ഥാനത്ത് ശക്തിയായ ചൂടുകാറ്റു വീശുന്നതിനാല്‍ ഇത്തവണ ഖാരിഫ് വിളവെടുപ്പില്‍ വലിയ ഇടിവുണ്ടാവുമെന്നാണ് വിലയിരുത്തല്‍. ഇതോടെ, അവിടുത്തെ മൊത്തവിപണിയില്‍ ഉള്ളിവില കിലോയ്ക്ക് 21-22 രൂപയായി കുതിച്ചുയര്‍ന്നു. ഇതു ചില്ലറ വിപണിയെ സാരമായി ബാധിക്കാനാണ് സാധ്യത. ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി ഉത്പാദന സംസ്ഥാനമാണ് മഹാരാഷ്ട്ര.ഒരു വര്‍ഷം മുമ്പ് കിലോയ്ക്കു 15 രൂപയായിരുന്നു ലസല്‍ഗാവിലെ ഉള്ളിവില.

Read more topics: price, onion
English summary
increasing the price of onion the rate was up to 30 to 40
topbanner

More News from this section

Subscribe by Email