Sunday December 15th, 2019 - 6:05:pm
topbanner

സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; പവന് 320 രൂപ കൂടി

BI
 സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; പവന് 320 രൂപ കൂടി

സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായി. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 3180 രൂപയായി. പവന് 320 രൂപ ഉയര്‍ന്ന് 25,440 രൂപയായി. രാജ്യാന്തര വിപണിയിലും സ്വര്‍ണവില കുത്തനെകൂടി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ അമേരിക്കയില്‍ പലിശ കുറച്ചേക്കുമെന്ന സൂചനകളാണ് സ്വര്‍ണ വില ഉയരാന്‍ കാരണം.

കഴിഞ്ഞ ദിവസം ചേര്‍ന്ന അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ അവലോകന യോഗത്തില്‍ പലിശനിരക്കില്‍ മാറ്റമൊന്നും വരുത്തിയില്ലെങ്കിലും അടുത്ത മാസം പലിശ കുറക്കുമെന്നാണ് വിലയിരുത്തല്‍.

ആഗോള വ്യാപാരയുദ്ധം അമേരിക്കയുടേതടക്കമുളള സമ്പദ്‌വ്യവസ്ഥകളെ ബാധിക്കുമെന്ന ആശങ്കയാണ് പലിശ കുറക്കുന്നതിന് ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് നിക്ഷേപകര്‍ കൂടുതലായി സ്വര്‍ണം വാങ്ങിയതാണ് ആഗോള വിപണിയില്‍ സ്വര്‍ണ വില കൂടാന്‍ കാരണം.

 

Read more topics: gold prize, hike
English summary
gold prize hike
topbanner

More News from this section

Subscribe by Email