Tuesday July 14th, 2020 - 6:12:am

ഫ്ളിപ്കാര്‍ട്ടും അസൂസും കൈകോര്‍ക്കുന്നു

Jikku Joseph
ഫ്ളിപ്കാര്‍ട്ടും അസൂസും കൈകോര്‍ക്കുന്നു

ഇ-കൊമേഴ്സ് രംഗത്തെ പ്രമുഖരായ ഫ്ളിപ്കാര്‍ട്ടും തയ്വാന്‍ ആസ്ഥാനമായ സ്മാര്‍ട്ട്ഫോണ്‍-ഐടി ടെക്നോളജി കമ്പനി അസൂസും കൈകോര്‍ക്കുന്നു. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ ഉത്പന്നങ്ങളും സേവനങ്ങളും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരു കമ്പനികളും കൈകോര്‍ക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ച് ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിക്കുകയും മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്യും. ഇതോടെ ഫ്ളിപ്കാര്‍ട്ട് വഴി ആസൂസ് സെന്‍ഫോണുകള്‍വാങ്ങാനുള്ള അസുലഭാവസരവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇന്ത്യയില്‍ ഇവ ഓണ്‍ലൈനായി ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് മാത്രമേ വാങ്ങാന്‍ സാധിക്കൂ.

Read more topics: flipkart, joins, hands, asus
English summary
flipkart joins hands with asus
topbanner

More News from this section

Subscribe by Email