Sunday October 20th, 2019 - 1:18:am
topbanner

ഫ്‌ളാറ്റ് വാങ്ങുന്നവര്‍ ഇനി രാജാവാണ്; ഫിനാന്‍ഷ്യല്‍ ക്രെഡിറ്റര്‍ പദവി നല്‍കി സുപ്രീംകോടതി

suji
ഫ്‌ളാറ്റ് വാങ്ങുന്നവര്‍ ഇനി രാജാവാണ്; ഫിനാന്‍ഷ്യല്‍ ക്രെഡിറ്റര്‍ പദവി നല്‍കി സുപ്രീംകോടതി

ഒരു ഫ്‌ളാറ്റ് വാങ്ങാന്‍ പോകുകയാണെങ്കില്‍ നല്ല ബില്‍ഡറെയും, ലൊക്കേഷനും നോക്കിയാകും തീരുമാനം കൈക്കൊള്ളുക. പക്ഷെ ബുക്ക് ചെയ്ത ഭവനം പലപ്പോഴും കൃത്യസമയത്ത് കൈയില്‍ കിട്ടിക്കൊള്ളണമെന്നില്ല. ഇങ്ങനെ പലവിധ ബുദ്ധിമുട്ടുകള്‍ ഉള്ളപ്പോഴാണ് ഫ്‌ളാറ്റ് വാങ്ങുന്നവര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ പ്രഖ്യാപിച്ച് സുപ്രീംകോടതി എത്തുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭവനം വാങ്ങുന്നവരെ ഫിനാന്‍ഷ്യല്‍ ക്രെഡിറ്റര്‍ പദവിയിലേക്ക് മാറ്റിക്കൊണ്ടാണ് പരമോന്നത കോടതിയുടെ ഇടപെടല്‍. ബില്‍ഡര്‍മാര്‍ക്ക് ക്രെഡിറ്റ് നല്‍കുന്ന ബാങ്ക് മറ്റ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കൊപ്പമാണ് ഉപഭോക്താവിനെയും പെടുത്തുക. റിയല്‍എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ പാപ്പരായാല്‍ പണം വീണ്ടെടുക്കാന്‍ ഇതുവഴി അവസരം കിട്ടും.

നേരത്തെ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമാണ് നടപടികളില്‍ പണം വീണ്ടെടുക്കാന്‍ ആദ്യം അവസരം ലഭിച്ചിരുന്നത്. ഇനി ധനകാര്യ സ്ഥാപനങ്ങള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്കും ആദ്യ ഘട്ടത്തില്‍ തന്നെ പണം കൊടുത്ത് തീര്‍ക്കേണ്ടതായി വരുമെന്നതാണ് പ്രധാന മാറ്റം.

ഫ്‌ളാറ്റ് പണിയുന്നതില്‍ പ്രധാന ഫിനാന്‍ഷ്യര്‍ ഉപഭോക്താക്കളാണെന്നത് പരിഗണിച്ചാണ് ഈ നീക്കം. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലിക്വിഡിഫിക്കേഷന്‍ വഴി പണം നല്‍കി ബാക്കി എന്തെങ്കിലും ഉണ്ടെങ്കില്‍ നല്‍കിയിരുന്ന രീതി ഇതോടെ മാറും.

 

English summary
flat buyers get status of financial creditor
topbanner

More News from this section

Subscribe by Email