Monday August 10th, 2020 - 2:41:pm

എസ്ബിഐ എടിഎം ഉപയോഗത്തില്‍ പരാതികളുണ്ടോ; അറിയിക്കാന്‍ ഇതാണ് വഴി

suji
 എസ്ബിഐ എടിഎം ഉപയോഗത്തില്‍ പരാതികളുണ്ടോ; അറിയിക്കാന്‍ ഇതാണ് വഴി

എടിഎം ഇടപാട് നടത്തുമ്പോള്‍ ശരിയാകാതെ വരുന്നതും, ഡെബിറ്റ് കാര്‍ഡ് സംബന്ധിച്ച പ്രശ്‌നങ്ങളും, അമിത ചാര്‍ജ്ജ് ഈടാക്കുന്നതുമെല്ലാം ഇടയ്‌ക്കെങ്കിലും നമ്മളില്‍ പലര്‍ക്കും നേരിടേണ്ടതായി വരാറുണ്ട്. എന്നാല്‍ ഇതേക്കുറിച്ചുള്ള പരാതി മനസ്സില്‍ കൊണ്ടുനടക്കാതെ അധികൃതരെ അറിയിക്കാനും മാര്‍ഗ്ഗമുണ്ട്. ഇതിനായി എല്ലാ ബാങ്കുകള്‍ക്കും സംവിധാനമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് എസ്ബിഐയുമായി ബന്ധപ്പെട്ട പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതിനായി എസ്ബിഐ വെബ്‌സൈറ്റിലെ സിഎംഎസ് പോര്‍ട്ടല്‍ തെരഞ്ഞെടുക്കാം. ഇവിടെ ചോദിച്ചിട്ടുള്ള വിവരങ്ങള്‍ കസ്റ്റമര്‍ ടൈപ്പ്, അക്കൗണ്ട് നമ്പര്‍, പരാതിക്കാരുടെ പേര്, ബ്രാഞ്ച് കോഡ്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, പരാതിയുടെ രീതി, പ്രൊഡക്ടുകളും സര്‍വ്വീസുകളും തുടങ്ങിയ നല്‍കണം.

ഇത് സമര്‍പ്പിച്ച ശേഷം പരാതി നമ്പര്‍ നിങ്ങള്‍ക്ക് എസ്എംഎസ് ആയും, ഇമെയിലിലും ലഭിക്കും. ഇതുപയോഗിച്ച് സിഎംഎസ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനില്‍ തന്നെ പരിഹാര നടപടികളുടെ പുരോഗമനം കാണാം. ഏഴ് ദിവസത്തിനുള്ളില്‍ പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കും. പരാതിയില്‍ സ്വീകരിച്ച നടപടിയും നിങ്ങളെ അറിയിക്കും.

ഇവിടെയും പരാതി തീര്‍ന്നില്ലെങ്കില്‍ ഇത് മുകളിലുള്ള അധികൃതര്‍ക്ക് നല്‍കാനും ആവശ്യമെങ്കില്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാനെ സമീപിക്കാനും കഴിയും.

Read more topics: sbi atm ,complaint
English summary
failed sbi atm transaction or debit card issues how to lodge a complaint
topbanner

More News from this section

Subscribe by Email