Tuesday November 12th, 2019 - 6:30:pm
topbanner

ഇന്ത്യയിലെ 100 ധനികരുടെ പട്ടികയില്‍ മലയാളി ഡോ. ഷംഷീര്‍ വയലിലും

JB
ഇന്ത്യയിലെ 100 ധനികരുടെ പട്ടികയില്‍ മലയാളി ഡോ. ഷംഷീര്‍ വയലിലും

ന്യൂഡല്‍ഹി: ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച 2019ലെ ഇന്ത്യയിലെ ധനികരുടെ പട്ടികയില്‍ വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലിലും. മാസികയുടെ പുതിയ പട്ടിക പ്രകാരം ഇന്ത്യയിലെ യുവസമ്പന്നരിലെ ആദ്യസ്ഥാനക്കാരില്‍ ഒരാളാണ് ഡോ. ഷംഷീര്‍ വയലില്‍. പട്ടികയില്‍ 99ാം സ്ഥാനത്തുള്ള ഡോ. ഷംഷീര്‍ വയലിലിന്റെ ആസ്തി 1.41 ബില്യണ്‍ ഡോളറാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പട്ടിക പ്രകാരം ധനികനായ ഏഴാമത്തെ മലയാളിയാണ് കോഴിക്കോട് സ്വദേശിയായ ഡോ. ഷംഷീര്‍. ഇന്ത്യയില്‍ നിന്നും മെഡിസിന്‍ പഠന ശേഷം യുഎഇയില്‍ എത്തിയ ഡോ. ഷംഷീര്‍ വയലില്‍ 2007ലാണ് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ സ്ഥാപിച്ചത്. ഇപ്പോള്‍ 23 ആശുപത്രികളുള്ള വിപിഎസ് ഹെല്‍ത്ത് കെയര്‍ യുഎഇയിലെ ഏറ്റവും വലിയ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പാണ്. മേഖലയിലെ ഏറ്റവും വലിയ അര്‍ബുദ ചികിത്സാ-ഗവേഷണ സ്ഥാപനമായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി വിപിഎസ് ഹെല്‍ത്ത് കെയറിന് കീഴില്‍ അബുദാബിയില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഡോ. ഷംഷീര്‍ വയലില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും വാറന്‍ ബഫറ്റും ചേര്‍ന്ന് നേതൃത്വം നല്‍കുന്ന ഗിവിംഗ് പ്ലെഡ്ജ് ക്യാംപയിനില്‍ അംഗമാണ്. പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മാണത്തിനായി അദ്ദേഹം 50 കോടി രൂപയുടെ സഹായം നല്‍കിയിരുന്നു.

ഗ്ലോബല്‍ ഹ്യൂമനാറ്റേറിയന്‍ അവാര്‍ഡ്, പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Read more topics: dr shamsheer vayalil,
English summary
dr shamsheer vayalil
topbanner

More News from this section

Subscribe by Email