Thursday July 16th, 2020 - 6:43:am

രാജ്യത്തെ ഹോസ്പിറ്റാലിറ്റി മേഖലയുടെ നഷ്ടം 50,000 കോടിയിലേക്ക്

Raji E R
 രാജ്യത്തെ ഹോസ്പിറ്റാലിറ്റി മേഖലയുടെ നഷ്ടം 50,000 കോടിയിലേക്ക്

കൊച്ചി: കൊവിഡും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ രാജ്യത്തെ ഹോസ്പിറ്റാലിറ്റി മേഖല (ഹോട്ടല്‍ റൂം ശൃംഖല) സാധാരണ നിലയിലേക്ക് തിരിച്ചെത്താന്‍ മൂന്നുമാസം മുതല്‍ മൂന്നുവര്‍ഷം വരെ എടുത്തേക്കുമെന്ന് വിലയിരുത്തല്‍. ഇക്കാലയളവില്‍ വരുമാനത്തില്‍ പ്രതീക്ഷിക്കുന്ന കുറഞ്ഞ നഷ്ടം 600 കോടി ഡോളറാണ് (50,000 കോടി രൂപ).

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രതിസന്ധി മൂന്നുവര്‍ഷത്തേക്ക് നീണ്ടാല്‍ നഷ്ടം 1,476 കോടി ഡോളര്‍ കടക്കും. അതായത്, ഏകദേശം 1.12 ലക്ഷം കോടി രൂപ.തിദിന വാടകയുള്ള 1.40 ലക്ഷം ആഡംബര (ബ്രാന്‍ഡഡ്) മുറികളാണ് ഇന്ത്യയിലുള്ളത്. 26.6 ലക്ഷം അണ്‍ബ്രാന്‍ഡഡ് മു

ശരാശരി 6,000 രൂപ പ്രറികളുമുണ്ട്. ഇവയുടെ ശരാശരി പ്രതിദിന നിരക്ക് 1,667 രൂപ. സാധാരണ സാഹചര്യങ്ങളില്‍. പ്രതിവര്‍ഷം 500 കോടി ഡോളറിന്റെ വരുമാനം (38,000 കോടി രൂപ) ബ്രാന്‍ഡഡ് ശൃംഖല നേടാറുണ്ട്. അണ്‍ബ്രാന്‍ഡഡ് ശൃംഖല നേടുന്നത് 1,800 കോടി ഡോളര്‍ (1.36 ലക്ഷം കോടി രൂപ). സംയുക്ത വരുമാനം 1.74 ലക്ഷം കോടി രൂപ.

കൊവിഡ്-19 വ്യാപനം, ലോക്ക്ഡൗണിന്റെ തുടര്‍ച്ച, യാത്രാ നിരോധനത്തിലെ ഇളവ്, രക്ഷാപാക്കേജ് എന്നിവ അനുസരിച്ചായിരിക്കും ഹോസ്പിറ്റാലിറ്റി മേഖലയുടെ വരുമാന നഷ്ടം കണക്കാക്കാനാവുക എന്ന് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഹോട്ടല്‍ഐവേറ്റ് അഭിപ്രായപ്പെട്ടു. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും ആഭ്യന്തര-രാജ്യാന്തര യാത്രാ നിരോധനം നീക്കിയാലും സ്ഥിതി സാധാരണ നിലയിലെത്താന്‍ വൈകും.

യാത്രികന്റെ ആരോഗ്യം, സഞ്ചാര ചരിത്രം എന്നിവ പരിശോധിക്കേണ്ടിയും വരും. കൊവിഡ് ഭീതി ഒഴിഞ്ഞാലും സാമൂഹിക അകലം പോലെയുള്ള നടപടികള്‍ ദീര്‍ഘകാലം തുടരേണ്ടിയും വരും. ഈ നടപടികള്‍ ഹോസ്പിറ്റാലിറ്റിയുടെ നേട്ടത്തിലേക്കുള്ള തിരിച്ചുവരവ് വൈകിപ്പിക്കും.

English summary
Country's hospitality sector's losses hit Rs 50,000 crore
topbanner

More News from this section

Subscribe by Email