തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയക്രമം ഇന്ന്മുതല്‍ സാധാരണനിലയിലേക്ക്. കോവിഡ് മുന്‍കരുതല്‍ പാലിച്ചാകും പ്രവര്‍ത്തനം. രാവിലെ പത്തുമുതല്‍ നാലുവരെ ബിസിനസ് സമയവും അഞ്ചുവരെ പ്രവൃത്തി സമയവുമായിരിക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറും സംസ്ഥാന ബാങ്കേഴ്സ് സമിതിയും കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
നിയന്ത്രിത മേഖലകളില്‍ ജില്ല ഭരണകൂടത്തിന്റെ പ്രത്യേക നിര്ദേശങ്ങളനുസരിച്ചാകും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. ഒന്നര മാസത്തിന് ശേഷമാണ് ബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകുന്നത്.