Thursday July 16th, 2020 - 6:32:am

റിലയന്‍സ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു; മുകേഷ് അംബാനി ശമ്പളം ഉപേക്ഷിച്ചു

Raji E R
 റിലയന്‍സ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു; മുകേഷ് അംബാനി ശമ്പളം ഉപേക്ഷിച്ചു

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക വെല്ലുവിളികളെ തുടര്‍ന്ന് ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളം 30 മുതല്‍ 50 ശതമാനം വരെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറിയിച്ചു. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി 2020-21 വര്‍ഷത്തെ മുഴുവന്‍ ശമ്പളവും ഉപേക്ഷിക്കും. ഇന്ധന ബിസിനസിനെ നിലവിലെ സ്ഥിതി. പ്രതികൂലമായി ബാധിച്ചു. ഇത് എല്ലാ മേഖലകളിലും ചെലവ് കുറയ്ക്കുന്നതിനും സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

15 ലക്ഷം രൂപയില്‍ താഴെ ശമ്പളം ലഭിക്കുന്ന ഹൈഡ്രോകാര്‍ബണ്‍സ് ഡിവിഷനിലെ ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ കുറവുണ്ടാകില്ലെന്ന് ആര്‍.ഐ.എല്‍ വ്യക്തമാക്കി. എന്നാല്‍ 15 ലക്ഷം രൂപയില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് സ്ഥിര ശമ്പളത്തില്‍ 10 ശതമാനം കുറവുണ്ടാകുമെന്ന് കമ്പനി പറഞ്ഞു. ആദ്യ പാദത്തില്‍ സാധാരണയായി നല്‍കാറുള്ള വാര്‍ഷിക ക്യാഷ് ബോണസും ബന്ധപ്പെട്ട ആനുകൂല്യങ്ങളും നല്‍കുന്നത് മാറ്റിവച്ചതായും കമ്പനി അറിയിച്ചു.

സാമ്പത്തിക, ബിസിനസ് അന്തരീക്ഷം സൂക്ഷ്മമായി നിരീക്ഷിക്കുകയും നിലവിലെ സാഹചര്യങ്ങളോടുള്ള പ്രതികരണത്തെ നിരന്തരം വിലയിരുത്തുകയും ബിസിനസും വരുമാന ശേഷിയും മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. മഹാമാരി ഇന്ത്യയ്ക്കും ലോകത്തിനും വലിയ വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും. എല്ലാ മേഖലകളെയും വ്യവസായങ്ങളെയും നിലവിലെ പ്രതിസന്ധി സ്വാധീനിക്കുന്നുണ്ടെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

 

 

English summary
Reliance cuts salaries of Reliance employees Mukesh Ambani quits his salary
topbanner

More News from this section

Subscribe by Email