ബൈജൂസ് ലേണിംഗ് ആപ്പിലൂടെ പ്രശസ്തമായ, ബംഗളുരു തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മൊത്തം മൂല്യം 550 കോടി ഡോളറായി (37,950 കോടി രൂപ) കുതിച്ചുയര്‍ന്നു. ഫണ്ട് കണ്ടെത്തുന്നതിന് കമ്പനി നടപ്പാക്കി വരുന്ന എഫ് ഫണ്ടിംഗ് റൌണ്ട് വഴിയായി മൂല്യം അതിവേഗത്തില്‍ 200 കോടി ഡോളര്‍ കണ്ട് ഉയര്‍ന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ബൈജൂസില്‍ നിക്ഷേപിക്കുന്നതിന് വലിയ താത്പര്യമാണ് വിദേശ നിക്ഷേപ കമ്പനികള്‍ കാണിക്കുന്നത്. അമേരിക്കന്‍ കമ്പനികളാണ് ഇതില്‍ മുന്നിലെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എഫ് റൌണ്ട് നിക്ഷേപം ഇനിയും പൂര്‍ത്തിയായിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇതുവരെയായി 3159.4 കോടി രൂപ ഇത് വഴി കമ്പനി സമാഹരിച്ചിട്ടുണ്ട്.
മാര്‍ച്ച് 31നു അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തം വിറ്റുവരവ് 1430 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. മലയാളിയായ ബൈജു രവീന്ദ്രനാണ് ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയും.