Tuesday October 22nd, 2019 - 2:18:pm
topbanner

കാഴ്ചപ്പാടുകള്‍ തിരുത്തുക ; ബീറ്റ് മോഡലിന് വേണ്ടി പുതിയ പരസ്യപ്രചാരണത്തിന് ഷെവര്‍ലെ രൂപം നല്‍കി

Dil
കാഴ്ചപ്പാടുകള്‍ തിരുത്തുക ; ബീറ്റ് മോഡലിന് വേണ്ടി പുതിയ പരസ്യപ്രചാരണത്തിന് ഷെവര്‍ലെ രൂപം നല്‍കി

കാഴ്ചപ്പാടുകള്‍ തിരുത്തുകയെന്ന ആശയത്തിലൂന്നി ബീറ്റ് മോഡലിന് വേണ്ടി പുതിയ പരസ്യപ്രചാരണത്തിന് ഷെവര്‍ലെ ഇന്ത്യ രൂപം നല്‍കി. ഫണ്‍ ടു ഡ്രൈവ് എന്ന പ്രധാന ആശയത്തിന് പൂരകമായ രീതിയിലാണ് ഈ പ്രചാരണവും. യഥാതഥമായ ജീവിതസന്ദര്‍ഭങ്ങളെയും, അഭിനേതാക്കള്‍ക്ക് പകരം യഥാര്‍ത്ഥ ജീവിതത്തിലെ വ്യക്തികളെയും അവതരിപ്പിക്കുന്ന ആധികാരികമായ പ്രചാരണമാണ് ബീറ്റിനായി ഷെവര്‍ലെ ഒരുക്കിയിരിക്കുന്നത്. കാറുകളെ പറ്റി ചിന്തിക്കുന്നതിന് പൂര്‍ണമായും പുതിയ യുക്തിയിലേക്ക് ആനയിക്കുന്നതാണ് ഈ പ്രചാരണം. പരീക്ഷണാത്മകമായ ഈ പ്രചാരണത്തിലൂടെ കാഴ്ച്ചപ്പാടുകളില്‍ മാറ്റം വരുത്തി, കാറില്‍ നിന്നും ഉപഭോക്താവ് യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നത് എന്തെന്ന അനുകൂലമായ നിലപാട് സൃഷ്ടിച്ചെടുക്കാനാണ് ഷെവര്‍ലെ ഇന്ത്യയുടെ ശ്രമം.

2016 ഷെവര്‍ലെ ബീറ്റിനായി ഇത്തരത്തിലൊരു പുതിയ പ്രചാരണം ആവിഷ്‌കരിക്കാനായതില്‍ ഏറെ അഭിമാനമുണ്ടെന്ന് ജിഎം ഇന്ത്യ മാര്‍ക്കറ്റിങ് ആന്റ് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് ജാക്ക് ഉപ്പല്‍ പറഞ്ഞു. കാഴ്ച്ചപ്പാടുകള്‍ തിരുത്തുകയെന്ന ആശയത്തിലൂന്നിയുള്ള പ്രചാരണം പ്രധാന ഉപഭോക്തൃ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചുള്ളതാണ്. സാങ്കേതികവിദ്യ, കരുത്ത്, വിശ്വാസ്യത എന്നിവയ്ക് മുന്‍തൂക്കം നല്‍കുന്ന ഷെവര്‍ലെ ബ്രാന്‍ഡ് ഉപഭോക്താക്കളില്‍ അനുകൂലഫലം ഉണ്ടാക്കുമെന്നതില്‍ സംശയമില്ല. ബ്രാന്‍ഡും വ്യക്തികളുടെ കാഴ്ച്ചപ്പാടും തമ്മിലുള്ള ഭിന്നതകള്‍ തിരുത്തുന്നതിനുള്ള തീര്‍ത്തും അനുയോജ്യമായ പശ്ചാത്തലമാണ് ഇതിലൂടെ ഒരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ട്രി ലെവലിലുള്ള ചെറുകാറാണ് ബീറ്റ് - മിക്കവാറും ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അവരുടെ ആദ്യത്തെ കാര്‍. ഇന്ധനക്ഷമത, അറ്റകുറ്റപ്പണി, ഉള്‍ത്തളം, കാറോടിക്കുന്നതിലെ ആസ്വാദ്യത ഇവയാണ് ഈ വിഭാഗം ഉപഭോക്താക്കള്‍ പ്രധാനമായും പരിഗണിക്കുന്നത്. ഈ ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ മുന്‍പന്തിയിലാണ് ബീറ്റ്. ഡ്രൈവിങ് ആസ്വാദ്യമാണെന്നതിന് പുറമെ ആധുനിക രൂപകല്‍പ്പന, തനതായ ഡോര്‍ ഹാന്‍ഡ്‌ലുകള്‍, ഉള്‍ത്തളത്തിലെ ഐസി ബ്ലൂ ഇല്യൂമിനേഷന്‍, ഇന്റലിഡ്രൈവ് ടെക്‌നോളജി എന്നിവ കൂടിയാകുമ്പോള്‍ കാര്‍ മഹത്തരവും ഡ്രൈവിങ് ഏതു സാഹചര്യത്തിലും മികവുറ്റതുമാകുന്നു.

ബീറ്റിന്റെ പുതിയ പ്രചാരണ സമീപനം ഈ വിഭാഗത്തെ പുനരവലോകം ചെയ്യാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കും. പ്രായോഗികതയെ അടിസ്ഥാനമാക്കിയുള്ള ഘടകങ്ങള്‍ മുന്‍നിര്‍ത്തിയുള്ള വിലയിരുത്തലിന് സഹായകമായ വിധത്തില്‍ മൂന്ന് ലോങ് ഫോര്‍മാറ്റ് ഫിലിമുകളാണ് തയാറാക്കിയിരിക്കുന്നത്.

കോമണ്‍വെല്‍ത്തും മീഡിയ പാര്‍ട്ണര്‍മാരായ കാരറ്റും ചേര്‍ന്ന് ആവിഷ്‌കരിച്ച ഈ പ്രചാരണം യു.എസ് വിപണിയില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അവതരിപ്പിച്ചത്. 2014 ഡിസംബറില്‍ അമേരിക്കന്‍ വിപണിയില്‍ ഷെവര്‍ലെ സവിശേഷമായ സാഹചര്യത്തെ അഭിമുഖീകരിച്ചിരുന്നു. ഒരു സര്‍വെയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗത്തിനും ബ്രാന്‍ഡിനെ കുറിച്ച് അത്ര മികച്ചതല്ലാത്ത അഭിപ്രായമാണെന്നായിരുന്നു വെളിപ്പെടുത്തല്‍. പുതിയ കാര്‍ വാങ്ങുമ്പോള്‍ ഈ ബ്രാന്‍ഡിനെ പരിഗണിക്കാന്‍ പോലും പലരും തയാറായിരുന്നില്ല. എന്നിട്ടും 2014ല്‍ ഏറ്റവും അധികം പുരസ്‌കാരങ്ങള്‍ നേടിയ യു.എസിലെ കാര്‍ കമ്പനി എന്ന പദവി ഷെവര്‍ലെക്കായിരുന്നു.

കാഴ്ചപ്പാടുകള്‍ തിരുത്തുകയെന്ന സമീപനത്തിലൂന്നിയുള്ള പ്രചാരണം ഫലം കണ്ടെന്നു മാത്രമല്ല, മറ്റ് അഞ്ച് പ്രധാന ഷെവര്‍ലെ വിപണികളിലേക്ക് കൂടി വ്യാപിപ്പിക്കുകയും ചെയ്തു. യു.എസ്, കാനഡ, ഇസ്രയേല്‍, കൊറിയ, മിഡില്‍ ഈസ്റ്റ് എന്നിവയാണ് ഈ വിപണികള്‍. അമേരിക്കയില്‍ മാത്രം 85ലേറെ അവതരണങ്ങളാണ് ഈ പ്രചാരണത്തിന്റെ ഭാഗമായി ഇതുവരെ നടത്തിയത്. അവ ശക്തമായി മുന്നോട്ടു പോകുകയും ചെയ്യുന്നു. ഷെവര്‍ലെ ബ്രാന്‍ഡ് തലത്തിലും നെയിം പ്ലേറ്റ് തലത്തിലും അനുകൂലമായ പുനരവലോകനത്തിന് ഈ പ്രചാരണം വഴി തെളിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സ്ത്രീയെ നോക്കി പരസ്യമായി സ്വയം ഭോഗം ചെയതയാളെ പോലിസ് പിടികൂടി

ഐഎസ് ബന്ധം : യഹ്യ മറിയ ദമ്പതികള്‍ സുരക്ഷിത താവളത്തില്‍

വനിതയുടെ മുഖചിത്രം ചരിത്രത്തിൽ ആദ്യമായ് ഒരു ട്രാൻസ്ജെൻഡ

English summary
Chevrolet India unveils new Ad Campaign for Beat
topbanner

More News from this section

Subscribe by Email