Sunday December 8th, 2019 - 4:06:am
topbanner

റിലയന്‍സിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും രാജിവച്ച് അനില്‍ അംബാനി

suji
റിലയന്‍സിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും രാജിവച്ച് അനില്‍ അംബാനി

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ഡയറക്ടര്‍ പദവിയില്‍ നിന്നും അനില്‍ അംബാനി രാജിവെച്ചു. മറ്റു നാലു ഡയറക്ടര്‍മാര്‍ക്കൊപ്പമാണ് അംബാനിയുടെ രാജി. അനില്‍ അംബാനിയുടെ സ്ഥാപനങ്ങള്‍ പലതും വിറ്റുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് റിലയന്‍സിന്റെ ഡയറക്ടര്‍ പദവിയില്‍ നിന്നും രാജിവെയ്ക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഛായ വിരാനി, റിയാന കരാനി, മഞജരി കാക്കര്‍, സുരേഷ് രംഗാക്കര്‍ തുടങ്ങിയവരാണ് രാജിവെച്ച നാലുപേര്‍. ശനിയാഴ്ച ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ നോട്ടീസിലാണ് രാജിവെച്ച വിവരം അറിയിച്ചത്.

കമ്പനിയുടെ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസറും ഡയറക്ടറുമായിരുന്ന വി. മണികണ്ഠന്‍ നേരത്തെ പദവിയില്‍ നിന്നും രാജിവെച്ചിരുന്നു. മേല്‍സൂചിപ്പിച്ച രാജികള്‍ കമ്പനിയ്ക്ക് വായ്പ നല്‍കിയവര്‍ക്ക് അയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

റിലയന്‍സിന്റെ ഷെയര്‍ വെള്ളിയാഴ്ച 0.59 രൂപയ്ക്കാണ് ക്ലോസ് ചെയ്തത്. അതില്‍ തന്നെ 3.28 ശതമാനം ഇടിയുകയും ചെയ്തു. കടം പെരുകിയതോടൈയാണ് രാജി.

 

Read more topics: anil ambani , resign
English summary
anil ambani resigned
topbanner

More News from this section

Subscribe by Email