Thursday December 12th, 2019 - 5:38:am
topbanner

ഈ മാസം 26 നും 27 നും സംസ്ഥാനത്തെ മിൽമ ഡയറികൾ സന്ദർശിക്കാം , വിലക്കുറവിൽ മിൽമ ഉത്പന്നങ്ങൾ വാങ്ങാം

NewsDesk
ഈ മാസം 26 നും 27 നും സംസ്ഥാനത്തെ മിൽമ ഡയറികൾ സന്ദർശിക്കാം ,  വിലക്കുറവിൽ മിൽമ ഉത്പന്നങ്ങൾ വാങ്ങാം

തിരുവനന്തപുരം : ദേശീയ ക്ഷീര ദിനമായ നവംബർ 26 നും, 27 നും സംസ്ഥാനത്തെ 14 മിൽമ ഡയറികളും പൊതുജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും സന്ദർശിക്കാനുള്ള അവസരം ഒരുക്കും. ഈ ദിവസങ്ങളിൽ ഡയറികളിൽ നിന്നും നേരിട്ടു മിൽമ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങാനും അവസരം ഒരുങ്ങുമെന്നു മിൽമ ചെയർമാൻ പി എ ബാലൻ മാസ്റ്റർ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നും സംഭരിക്കുന്ന പാൽ ഡയറിയിൽ പാസ്‌ചെറയ്‌സ് ചെയ്തു രോഗാണു വിമുക്തമാക്കി ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ പായ്ക്ക് ചെയ്തു വിപണിയിൽ എത്തിക്കുന്നത് വരെയുള്ള വിവിധ ഘട്ടങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ടു കണ്ടു മനസിലാക്കാൻ സന്ദർശനം ഉപയോഗപ്പെടുത്താം. മിൽമയുടെ മറ്റു ഉത്പന്നങ്ങളായ നെയ്യ്‌, തൈര്, ഐസ്ക്രീം, സംഭാരം തുടങ്ങിയവയുടെ നിർമാണ രീതികളും മനസിലാക്കാം. സംസ്കരണ വിപണന മേഖലയിൽ മിൽമ പാലിച്ചിട്ടുള്ള ഗുണനിയന്ത്രണ പ്രക്രീയകൾ ഉപഭോക്താക്കൾക്ക് നേരിട്ടു വ്യക്തമാക്കി വിശ്വാസ്യത ഊട്ടി ഉറപ്പിക്കുകയാണ് ലക്ഷ്യം.

 മലപ്പുറത്ത് ഒഴികെ മറ്റെല്ലാ ജില്ലകളിലും മിൽമ ഡയറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലപ്പുറം മിൽമ ഡയറി ഉടൻ പ്രവർത്തനം ആരംഭിക്കും. തിരുവനന്തപുരത്ത് -അമ്പലത്തറ, കൊല്ലത്ത് - തേവള്ളി, പത്തനംതിട്ടയില്‍ -നരിയാപുരം, ആലപ്പുഴയില്‍ - പുന്നപ്ര, ഇടുക്കിയില്‍ - കട്ടപ്പന, തൃശ്ശൂരില്‍ - രാമവര്‍മപുരം, കൊച്ചിയില്‍ - ത്രിപ്പൂണിതുറ, പാലക്കാട്‌ - കല്ലേപുള്ളി, കോഴിക്കോട്‌- കുന്നമംഗലം, കണ്ണൂരില്‍ - പള്ളികുന്ന്, ശ്രീകണ്ഠപുരം, വയനാട് - കല്പറ്റ, കാസര്‍ഗോഡ്‌ - കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലാണ്‌ മില്‍മ ഡയറികള്‍ പ്രവര്‍ത്തിക്കുന്നത്.

Read more topics: Milma, Kerala, Diaries,
English summary
You can visit Milma Diaries in the kerala state
topbanner

More News from this section

Subscribe by Email