Tuesday September 29th, 2020 - 8:02:pm

വോഡഫോൺ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്.. വോഡഫോൺ റെഡ് പോസ്റ്റ്പെയ്ഡ് പ്ലാനിനൊപ്പം സൗജന്യമായി ആമസോൺ പ്രൈം അംഗത്വം: ഇഷ്ടപ്പെട്ട സിനിമ, ടിവി പരിപാടികൾ, ഷോപ്പിങ് എല്ലാം ഇനി പരിധിയില്ലാതെ എപ്പോൾ, എവിടെ വേണമെങ്കിലും ആസ്വദിക്കാം

fasila
വോഡഫോൺ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്.. വോഡഫോൺ റെഡ് പോസ്റ്റ്പെയ്ഡ് പ്ലാനിനൊപ്പം സൗജന്യമായി ആമസോൺ പ്രൈം അംഗത്വം: ഇഷ്ടപ്പെട്ട സിനിമ, ടിവി പരിപാടികൾ, ഷോപ്പിങ് എല്ലാം ഇനി പരിധിയില്ലാതെ എപ്പോൾ, എവിടെ വേണമെങ്കിലും ആസ്വദിക്കാം

കൊച്ചി: വോഡഫോൺ റെഡ് പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ഒരു വർഷത്തേക്ക് ആമസോൺ പ്രൈം അംഗത്വം (999 രൂപ മൂല്യമുള്ളത്) പ്രത്യേക ചാർജ് ഒന്നും ഇല്ലാതെ ലഭ്യമാകുമെന്ന് ആമസോണും വോഡഫോണും ചേർന്ന് പ്രഖ്യാപിച്ചു. പ്രൈം വീഡിയോ, പ്രൈം മ്യൂസിക്ക്, പരിധിയില്ലാത്ത സൗജന്യ ഷിപ്പിങ്, Amazon.in ലെ ഡീലുകളിൽ പങ്കെടുക്കാം തുടങ്ങിയവ ഉൾപ്പെട്ട ഒാൺലൈൻ വിനോദ ഷോപ്പിങ് വീഡിയോ ചാനലാണ് ആമസോൺ പ്രൈം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇൗ ഒാഫറിലൂടെ വോഡഫോൺ ഉപഭോക്താക്കൾക്ക് പ്രീമിയം ഹോളിവുഡ്-ബോളിവുഡ് സിനിമകൾ, ടിവി ഷോകൾ, പ്രൈം വീഡിയോകൾ, പുതിയ കോമഡികൾ, കുട്ടികളുടെ പരിപാടികൾ, ബ്രെത്ത്, ഇൻസൈഡ് എഡ്ജ്, ദി ഗ്രാൻഡ് ടൂർ, അമേരിക്കൻ ഗോഡ്സ് എന്നീ നിരൂപക ശ്രദ്ധ നേടിയ പ്രൈം ഒറിജിനൽ പരമ്പരകളും ഉടൻ വരുന്ന കോമിക്സ്താൻ, ടോം ക്ലാൻസിയുടെ ജാക്ക് റയാൻ തുടങ്ങിയവയെല്ലാം ഇനി പരിധിയില്ലാതെ എപ്പോൾ, എവിടെ വേണമെങ്കിലും ആസ്വദിക്കാം.

കൂടാതെ വരിക്കാർക്ക് പരസ്യമില്ലാതെ സൗജന്യ സംഗീതവും സ്ട്രീം ചെയ്യാം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, പഞ്ചാബി, തെലുങ്ക്, ബംഗാളി തുടങ്ങി അനേകം ഭാഷകളിലുള്ള ഗാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ആമസോണിലെ ലക്ഷക്കണക്കിന് വരുന്ന ഉൾപ്പന്നങ്ങളെ കുറിച്ച് ആദ്യമായി അറിയാനും ഡീലുകളിൽ പങ്കെടുക്കാനും ഡിസ്ക്കൗണ്ട് നേടാനും അവസരം ഇതോടൊപ്പം ലഭിക്കുന്നുണ്ട്.

ഇന്നത്തെ ഡിജിറ്റൽ ഉപഭോക്താക്കൾക്ക് അവർക്ക് ഇഷ്ടപ്പെട്ടത് സൗകര്യപ്രദമായും സ്വതന്ത്രമായും നേടാനാണ് ആഗ്രഹമെന്നും ഇൗ സഹകരണത്തിലൂടെ ഉപഭോക്താക്കളോടുള്ള ഞങ്ങളുടെ ഉത്തരവാദിത്തം ഒന്നുകൂടി ശക്തിപ്പെടുത്തുകയാണെന്നും ഇഷ്ടപ്പെട്ട ആയിരക്കണക്കിന് സിനിമ, വീഡിയോ, ടിവി പരിപാടികൾ, സംഗീതം, ഷോപ്പിങ് തുടങ്ങിയവയെല്ലാം വോഡഫോൺ റെഡ്-ആമസോൺ സഹകരണത്തിലൂടെ വരിക്കാർക്ക് ലഭ്യമാകുമെന്നും വോഡഫോൺ ഇന്ത്യ കൺസ്യൂമർ ബിസിനസ് അസോസിയേറ്റ് ഡയറക്ടർ അവ്നീഷ് ഖോസ്ല പറഞ്ഞു.

വോഡഫോണുമായി സഹകരിച്ച് ഉപഭോക്താക്കൾക്ക് ആമസോൺ പൈ്രം ഇന്ത്യ ലഭ്യമാക്കുന്നതിൽ സന്തോഷമുണ്ടെന്നും വോഡഫോൺ പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ഇനി അവരുടെ പ്ലാനിന്റെ ഭാഗമായി ആമസോൺ പ്രൈം ലഭ്യമാകുമെന്നും പ്രൈമിന്റെ നേട്ടങ്ങൾ വരിക്കാർക്ക് ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നുവെന്നും ആമസോൺ പ്രൈം ഇന്ത്യ മേധാവിയും ഡയറക്ടറുമായ അക്ഷയ് സാഹി പറഞ്ഞു.

വോഡഫോൺ പ്ലേ ആപ്പിലൂടെ ആമസോൺ പ്രൈം അംഗത്വം ആക്റ്റിവേറ്റ് ചെയ്യാം. സൗകര്യങ്ങൾ ലഭ്യമായ ഉപകരണങ്ങളിൽ പൈ്രം വീഡിയോ ആപ്പ് ഡൗൺലോഡ് ചെയ്താൽ പ്രൈം വീഡിയോകൾ ലഭ്യമാകും. ആമസോൺ സംഗീത എഡിറ്റർമാർ തയ്യാറാക്കിയ പ്ലേ ലിസ്റ്റിൽ നിന്നും താൽപര്യം, പ്രവർത്തികൾ, കലാകാരന്മാർ, കാലഭേദം തുടങ്ങിയവ അനുസരിച്ച് തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.

Amazon.in ലെ ഷോപ്പിങ് ഉൾപ്പടെ പ്രൈം അക്കൗണ്ട് സൗകര്യങ്ങളെല്ലാം ആമസോൺ പ്രൈം മ്യൂസിക്ക് ആപ്പ് ഡൗൺലോഡ് ചെയ്താൽ ലഭ്യമാകും. വോഡഫോൺ റെഡ് വരിക്കാർക്ക് മൂന്ന് അനായാസ സ്റ്റെപ്പുകളിലൂടെ ആമസോൺ പൈ്രം അംഗത്വം ആക്റ്റിവേറ്റ് ചെയ്യാം. ആദ്യം വോഡഫോൺ റെഡ് പോസ്റ്റ്പെയ്ഡ് പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്യുക.

എെഒഎസ് ആപ്പ് സ്റ്റോർ അല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും വോഡഫോൺ പ്ലേ ആപ്പ് ഡൗൺലോഡ് ചെയ്യുക. വോഡഫോൺ പ്ലേ ആപ്പ് തുറന്ന് സ്പെഷ്യൽ വോഡഫോൺ-ആമസോൺ ഒാഫർ ബാനറിൽ ക്ലിക്ക് ചെയ്യുക. മൊബൈൽ നമ്പറിലൂടെ ഒടിപി ലഭിക്കും. പ്രത്യേകിച്ച് ചാർജ് ഒന്നും ഇല്ലാതെ ഇതിലൂടെ വാലിഡേറ്റ് ചെയ്യാം.

Read more topics: Vodafone, offers, amazon
English summary
Vodafone offers one year of Amazon Prime with RED Postpaid plans
topbanner

More News from this section

Subscribe by Email