Thursday September 24th, 2020 - 1:17:am

വിസ്താരാ തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് ഉദ്ഘാടനം ചെയ്തു

princy
വിസ്താരാ തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും നല്ല ഫുള്‍-സര്‍വീസ് കാരിയറും ടാറ്റാ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ചേര്‍ന്നുള്ള സംയുക്ത സംരംഭവുമായ വിസ്താരാ ഇന്ന് അതിന്റെ തിരുവനന്തപുരത്തേക്കുള്ള (കേരളം) സര്‍വീസ് ഉദ്ഘാടനം ചെയ്തു, ദിവസേന ഡല്‍ഹിയില്‍ നിന്നും തിരികെയുമുള്ള നേരിട്ടുള്ള ഫ്‌ളൈറ്റാണത്. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഉദ്ഘാടന ഫ്‌ളൈറ്റിനെ ഒരു ജലപീരങ്കി അഭിവാദ്യത്തോടെ തിരുവനന്തപുരത്ത് സ്വീകരിക്കുകയുണ്ടായി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തിരുവനന്തപുരത്തു നിന്നുള്ള യാത്രക്കാര്‍ക്ക് അമൃത്‌സര്‍, ചണ്ഡീഗഢ്, ലക്‌നൗ, വാരാണസി എന്നിവിടങ്ങളിലേക്ക് ഡല്‍ഹി വഴി സൗകര്യപ്രദമായ വണ്‍-സ്റ്റോപ് കണക്ഷനുകളും ലഭ്യമാണ്.പ്രസ്തുത വേളയില്‍ വിസ്താരായുടെ ചീഫ് സ്ട്രാറ്റജി ഓഫീസര്‍, ശ്രീ. വിനോദ് കണ്ണന്‍ പറഞ്ഞു, ''കേരളത്തിലേക്ക് സര്‍വീസ് ആരംഭിക്കുന്നത് വളര്‍ന്നുകൊണ്ടിരിക്കുന്ന കേരള മാര്‍ക്കറ്റിനോടുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത വെളിപ്പെടുത്തുന്നു. സംസ്ഥാനത്ത് അടിസ്ഥാനസൗകര്യങ്ങള്‍, ബിസിനസ്, വിനോദസഞ്ചാരം, വ്യാപാരം എന്നിവ ഉള്‍പ്പെടെ ബഹുമുഖ രംഗങ്ങളില്‍ ഗണ്യമായ തോതില്‍ വളര്‍ച്ചയ്ക്കു സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന രണ്ട് പ്രമുഖ നഗരങ്ങളിലേക്ക് - തിരുവനന്തപുരവും കൊച്ചിയും - ഇപ്പോള്‍ ഞങ്ങള്‍ പറക്കുന്നുണ്ട്.

വിസ്താരാ പോലെയുള്ള ഒരു ഫുള്‍ സര്‍വീസ് കാരിയറിന് ഇത് ശക്തമായ ഒരു ബിസിനസ് സാദ്ധ്യത സൃഷ്ടിക്കുന്നു. സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ചിടത്തോളം അവയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് സ്ഥാപിക്കുന്നതിലെ ഒരു മുന്‍നിര ചോയ്‌സ് ആയി തിരുവനന്തപുരം ഇന്ന് മാറിയിരിക്കുന്നു, ഒപ്പം ഇന്നിപ്പോള്‍ ഞങ്ങളുടെ ഇടപാടുകാരില്‍ ഒരു വലിയ വിഭാഗം യുവ സംരംഭകരും ഉടമകളുമാണ്. ഈ മാര്‍ക്കറ്റില്‍ വിസ്താരാ പോലെ ലോകനിലവാരത്തിലുള്ള സര്‍വീസ് വാഗ്ദാനം ചെയ്യുന്ന ഒരു പഞ്ചനക്ഷത്ര എയര്‍ലൈനിന്റെ ആവശ്യം സ്പഷ്ടമാണ്, അത് അവര്‍ക്ക് എത്തിച്ചുകൊടുക്കുന്നതില്‍ ഞങ്ങള്‍ക്ക് ആഹ്ലാദമുണ്ട്.

''വിസ്താരാ സ്‌കൈട്രാക്‌സിലും ട്രിപ്അഡൈ്വസറിലും ഏറ്റവും ഉയര്‍ന്ന റേറ്റിംഗുള്ള ഇന്ത്യയിലെ എയര്‍ലൈന്‍സ് ആണ് കൂടാതെ അതിന് പല 'ബെസ്റ്റ് എയര്‍ലൈന്‍' അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങളുടെയും സര്‍വീസ് ഡെലിവറിയുടെയും കാര്യത്തില്‍ ഇന്ത്യന്‍ വ്യോമയാന വ്യവസായത്തില്‍ വളരെ കുറഞ്ഞ കാലം കൊണ്ടു തന്നെ നിരന്തരം നിലവാരം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതിനു പുറമേ ഇന്ന് ഇന്ത്യയിലെ ഏക ഫൈവ്-സ്റ്റാര്‍ എയര്‍ലൈന്‍ എന്നും അത് അറിയപ്പെടുന്നു (2020 എപെക്‌സ് ഓഫിഷ്യല്‍ എയര്‍ലൈന്‍ റേറ്റിംഗ്™ പ്രകാരം).

വിസ്താരാ ഇന്ത്യയിലും വിദേശത്തും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്, അടുത്ത നാലു വര്‍ഷത്തിനിടെ ബോഡി വിസ്തൃതി കുറവുള്ളതും കൂടിയതുമായ 56 വിമാനങ്ങള്‍ കൂടി അതിന്റെ വ്യൂഹത്തില്‍ ഉള്‍പ്പെടുത്താന്‍ പോകുകയാണ്, അതില്‍ രാജ്യത്തിനകത്തും അന്താരാഷ്ട്ര മേഖലയിലുമുള്ള ഹ്രസ്വദൂരത്തേക്കും മധ്യദൂരത്തേക്കുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 50 എയര്‍ബസ് അ320ിലീ വിഭാഗത്തില്‍പ്പെട്ടവയും ദീര്‍ഘദൂര അന്താരാഷ്ട്ര പറക്കലുകള്‍ക്കു വേണ്ടി 6 ബോയിംഗ് ആ7879 ഉം ഉള്‍പ്പെടുന്നു.

വിസ്താരയെപ്പറ്റി (ടാറ്റാ സിയോ എയര്‍ലൈന്‍സ് ലിമിറ്റഡ്) ടാറ്റാ സിയാ എയര്‍ലൈന്‍സ് ലിമിറ്റഡ്, വിസ്താരാ എന്ന ബ്രാന്‍ഡ് നാമത്തില്‍ അറിയപ്പെടുന്നത്, ടാറ്റാ സണ്‍സ് ലിമിറ്റഡും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ലിമിറ്റഡും ചേര്‍ന്നുള്ള ഒരു സംയുക്ത സംരംഭമാണ്, ഇതില്‍ ടാറ്റാ സണ്‍സിന് 51% ന്റെ ഭൂരിപക്ഷ ഓഹരിപങ്കാളിത്തമുണ്ട് അവശേഷിക്കുന്ന 49% കൈവശം വച്ചിരിക്കുന്നത്  ആണ്. ഇന്ത്യയില്‍ ഏറ്റവും നല്ല ഫുള്‍-സര്‍വീസ് പറക്കല്‍ അനുഭവം വാഗ്ദാനം ചെയ്യുന്നതിനു വേണ്ടി ടാറ്റായുടെ ഐതിഹാസികമായ ആതിഥ്യമര്യാദയും പ്രശസ്തമായ സേവന മികവും വിസ്താര സംയോജിപ്പിക്കുന്നു. 

ഇന്ത്യൻ വ്യോമയാന വ്യവസായത്തില്‍ ഒരു പുതിയ നിലവാരം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ വിസ്താര അതിന്റെ വാണിജ്യപരമായ പ്രവര്‍ത്തനം ആരംഭിച്ചത് ജനുവരി 9, 2015 ന് ആണ്, ഇന്നിപ്പോള്‍ അത് രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള ലക്ഷ്യസ്ഥാനങ്ങളെ കൂട്ടിയിണക്കുന്നുണ്ട്. ഈ എയര്‍ലൈന്‍ ഇപ്പോള്‍ 34 ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നു, 26 എയര്‍ബസ് അ320 ഉം 9 ബോയിംഗ് 737800ചഏ വിമാനങ്ങളും അടങ്ങുന്ന വാഹനവ്യൂഹത്തിന്റെ സഹായത്തോടെ ദിവസേന അത് ഏകദേശം 200 ഫ്‌ളൈറ്റുകള്‍ പറത്തുന്നു, 2015 ല്‍ അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ഇതുവരെ 10 മില്യനില്‍പ്പരം ഉപഭോക്താക്കള്‍ക്ക് അത് വ്യോമഗതാഗത സൗകര്യം ഒരുക്കിക്കഴിഞ്ഞു.

English summary
Vistara inaugurated its service to Thiruvananthapuram
topbanner

More News from this section

Subscribe by Email